ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് ലെപ്സിഗ്

- Advertisement -

ബുണ്ടസ് ലീഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ സമനിലയിൽ കുരുക്കി ആർ.ബി ലെപ്സിഗ്. ഗോൾ രഹിത സമനിലയിൽ ഇരു ടീമുകളും പോയന്റ് പങ്കിട്ട് പിരീഞ്ഞു. ജർമ്മനിയിലെ പോയന്റ് നിലയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ഇന്ന് ഏറ്റുമുട്ടിയത്. ഇരു ടീമുകളും ഗോളടിക്കാനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

വാറിന്റെ ഇടപെടൽ കാരണം ബയേണിന് അനുകൂലമായി വിധിച്ച പെനാൽറ്റിയും ഒഴിവാക്കിയീരുന്നു. ഇതാദ്യമായാണ് അലയൻസ് അറീനയിൽ ഒരു പോയന്റ് നേടാൻ ലെപ്സിഗിന് സാധിക്കുന്നത്. ഈ സീസണിൽ ബുണ്ടസ് ലീഗയിലും യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും ആദ്യമായാണ് ബയേൺ ഗോളടിക്കാതിരിക്കുന്നത്. നിലവിൽ 21കളികളിൽ 43 പോയന്റിമായി ബയേൺ ആണ് ഒന്നാമത്. ലെപ്സിഗ് 42 പോയന്റുമായി പിന്നാലെയുണ്ട്. മൂന്നമതുള്ള ഡോർട്ട്മുണ്ടിന് 39 പോയന്റാണുള്ളത്.

Advertisement