ഹാമിഷ് റോഡ്രിഗസ് മ്യൂണിക്കിൽ തുടരും – ബയേൺ സിഇഒ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബയേണിന്റെ കൊളംബിയൻ സൂപ്പർ സ്റ്റാർ ഹാമിഷ് റോഡ്രിഗസ് ബയേൺ മ്യൂണിക്കിൽ തന്നെ തുടരുമെന്ന് ബയേൺ സിഇഒ കാൾ- ഹെയിൻസ് രുമാനിഗേ പറഞ്ഞു. ബയേണിൽ റോഡ്രിഗസ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. നിക്കോ കൊവാച്ചിന്റെ കീഴിൽ റോഡ്രിഗസിൽ നിന്നും കൂടുതൽ പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബയേൺ സിഇഒ പറഞ്ഞു. മ്യൂണിക്കിൽ നടന്ന ലെപ്‌സിഗിനെതിരായ മത്സരത്തിലെ റോഡ്രിഗസിന്റെ പ്രകടനം അനശ്വരമായിരുന്നെനും അദ്ദേഹം കൂട്ടിച്ചെർത്തു.

2017 ലാണ് രണ്ടു വർഷത്തെ കരാറിൽ 27 കാരനായ ഹാമിഷ് റോഡ്രിഗസ് ബയേണിൽ എത്തുന്നത്. ആൻസലോട്ടി പരിശീലകനായിരുന്നപ്പോൾ റോഡ്രിഗസ് ബയേണിൽ എത്തുന്നത്. ആൻസലോട്ടിയുടെ പുറത്താകലിന് ശേഷം വന്ന ജർമ്മൻ ലെജൻഡ് യപ്പ് ഹൈങ്കിസിനു കീഴിൽ മികച്ച പ്രകടനമാണ് ഹാമിഷ് റോഡ്രിഗസ് പുറത്തെടുത്തത്. 42 മില്യൺ യൂറോയുടെ ബൈ ബാക്ക് ക്ലോസാണ് റോഡ്രിഗസിനെ സ്വന്തമാക്കാൻ ബയേൺ ട്രിഗർ ചെയ്യേണ്ടത്.