
ബുണ്ടസ് ലീഗയിലെ ആദ്യമൽസരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് ബയേർ ലെവർകൂസനെ പരാജയപ്പെടുത്തി. തുടർച്ചയായ ആറാം കിരീടത്തിനിറങ്ങുന്ന ആൻസലോട്ടിയും കൂട്ടരും സീസൺ വിജയത്തോടെ തുടങ്ങി. ബയേണിന് വേണ്ടി അരങ്ങേറ്റക്കാരായ ടൊലീസോയും നിക്ലാസ് സുലേയും സൂപ്പർ സ്ട്രൈക്കർ ലെവൻഡോസ്കിയും ഗോളടിച്ചപ്പോൾ ലെവർകൂസന്റെ ആശ്വാസ ഗോൾ നേടിയത് മഹ്മെദിയാണ്.
2017-18 ബുണ്ടസ് ലീഗയിലെ ആദ്യ ഗോൾ നിക്ലാസ് സുലേയുടെ ഹെഡറിൽ നിന്ന്. ബയേണിനു വേണ്ടിയുള്ള ബുണ്ടസ് ലീഗ അരങ്ങേറ്റത്തിൽ ഗോളടിക്കുവാൻ സുലേക്ക് സാധിച്ചു. പന്തുമായി ലെവർകൂസന്റെ ഗോൾമുഖത്തേക്കടുത്ത റിബറിയെ കാഹ്ർ വീഴ്തിയപ്പോൾ കിക്കെടുത്തത് റൂഡി. ബയേണിലെ ഹോഫെൻഹെയിം Duo ലക്ഷ്യം കണ്ടു. മനോഹരമായ ഒരു ഹെഡ്ഡറിലൂടെ നിക്ലാസ് സുലേ 9 ആം മിനുട്ടിൽ ആദ്യ ഗോൾ നേടി. തിരിച്ചടിക്കാൻ ബെല്ലരാബിയും കുട്ടരും ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. 18 ആം മിനുട്ടിൽ ബയേൺ രണ്ടാം ഗോളടിച്ചു. ഇത്തവണ അരങ്ങേറ്റം ഉഷാറാക്കിയത് ടൊലീസോയാണ്. വിദാലിൽ നൽകിയ പന്ത് കിടിലൻ ഹെഡറിലൂടെ ടൊലിസോ ഗോളാക്കിമാറ്റി.
മഴകാരണം രണ്ടാം പകുതി തുടങ്ങാൻ അല്പം വൈകിയെങ്കിലും കളിക്കളത്തിലെ ആവേശം ചോർന്നിരുന്നില്ല. ഈ ബുണ്ടസ് ലീഗ സീസണിൽ ആദ്യമായി VAR ഉപയോഗപ്പെടുത്തി. മുള്ളറിനെ ബോക്സിൽ വീഴ്തിയതിന് കിട്ടിയ പെനാൽറ്റി ലെവൻഡോസ്കി ലക്ഷ്യസ്ഥാനത്ത് എത്തിച്ച് സീസണിലെ തന്റെ ആദ്യഗോൾ നേടി. കൃത്യം 12 മിനുറ്റുകൾക്ക് ശേഷം 65ആം മിനുട്ടിൽ ലെവർകൂസൻ ആദ്യ ഗോൾ നേടി. ജൂലിയൻ ബ്രാൻഡ്ന്റിന്റെ പാസ് ഒരു തകർപ്പൻ ഷോട്ടിലൂടെ മെഹ്മെദി ഗോളാക്കിമാറ്റി.
ലെവൻഡോസ്കിക്കും റോബനും ലക്ഷ്യം തെറ്റിയപ്പോൾ ഗോൾ അകന്നു നിന്നു. ആദ്യ പകുതിയേക്കാൾ മികച ്ചകളിയാണ് രണ്ടാം പകുതിയിൽ ലെവർകൂസൽ പുറത്തെടുത്തത്. ലെവർകൂസന് വേണ്ടി രണ്ടാം ഗോൾ നേടാനുള്ള സുവർണാവസരം ജൂലിയൻ ബ്രാഡ്ന്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. ബയേൺ മ്യൂണിക്കിന്റെ അടുത്ത മൽസരം വേർഡർ ബ്രെമനോടാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial