ബവേറിയൻ ഡെർബിയിൽ ബയേൺ മ്യൂണിക്കിന് ജയം

ബുണ്ടസ് ലീഗയിൽ വീണ്ടും ബയേണിന് ജയം. ഇന്ന് നടന്ന ബവേറിയൻ ഡെർബിയിൽ ബയേൺ മ്യൂണിക്ക് ന്യൂറംബർഗിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബയേണിന്റെ ജയം. റോബർട്ട് ലെവൻഡോസ്‌കി ഇരട്ട ഗോളുകൾ നേടിയപ്പോൾ ബയേണിന്റെ മൂന്നാം ഗോൾ നേടിയത് വെറ്ററൻ താരം ഫ്രാങ്ക് റിബറിയാണ്.

എട്ടാം മിനുട്ടിൽ ലെവൻഡോസ്‌കിയിലൂടെ ബയേൺ ലീഡ് നേടി. ആദ്യ
മണിക്കൂറിനു മുൻപ് തന്നെ ലീഡ് രണ്ടായി ഉയർത്താൻ ബയേണിന് കഴിഞ്ഞു. അന്പത്തിയാറാം മിനുട്ടിൽ റിബറിയിലൂടെ ബയേണിന്റെ മൂന്നാം ഗോളും പിറന്നു. മാർച്ചിന് ശേഷമുള്ള റിബറിയുടെ ആദ്യ ബുണ്ടസ് ലീഗ ഗോളാണിത്. ഇന്നത്തെ വിജയത്തോടു കൂടി ലീഗിൽ രണ്ടാം സ്ഥാനത്തെത്താൻ ബയേൺ മ്യൂണിക്കിന് കഴിഞ്ഞു.