ഹാന്നോവറിനെ പരാജയപ്പെടുത്തി ബയേൺ മ്യൂണിക്ക്

- Advertisement -

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്ക് ഹാന്നോവറിനെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ബയേൺ ഹാന്നോവറിനെ തകർത്തത്. ബവേറിയന്മാർക്കു വേണ്ടി തോമസ് മുള്ളറും റോബർട്ട് ലെവൻഡോസ്‌കിയും സെബാസ്റ്റ്യൻ റൂഡിയും ഗോളടിച്ചു. ബയേണിന് വേണ്ടിയുള്ള റൂഡിയുടെ ആദ്യ ഗോളായിരുന്നു ഇന്നത്തേത്. ലെവർ കൂസനെ 6-2 നു തകർത്ത ടീമിൽ നിന്നും ഒട്ടേറെ മാറ്റങ്ങൾ വരുത്തിയാണ് ബയേൺ ഇന്നിറങ്ങിയത്. 18 കാരനായ ലാർസ് ലൂക്കാസ് മെയ്ക്ക് ബുണ്ടസ് ലീഗ്‌ അരങ്ങേറ്റ മത്സരമായിരുന്നു ഇന്നത്തേത്.

ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നിരുന്നില്ല. ഹാന്നോവർ ആദ്യം ഗോളടിക്കുമായിരുന്നെങ്കിലും സ്വെൻ ഉൾറിക്കിന്റെ മികച്ച പ്രകടനം ബയേണിന്റെ രക്ഷയ്ക്കെത്തി. രണ്ടാം പകുതിയിൽ മുള്ളറും ലെവൻഡോസ്‌കിയും കളത്തിലിറങ്ങി. ആദ്യം ഗോൾ നേടിയത് മുള്ളറാണ്. പിന്നാലെ ലെവൻഡോസ്‌കിയും ഗോളടിച്ചു. മത്സരമവസാനിക്കുന്നതിനു മുൻപാണ് റൂഡി തന്റെ കന്നി ഗോൾ നേടിയത്. ഇനി ബയേൺ ഇറങ്ങേണ്ടത് ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെയാണ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement