ബയേൺ മ്യൂണിക്കിന് ജയം

- Advertisement -

ബുണ്ടസ് ലീഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഏകപക്ഷീയമായ ഒരു ഗോളിന് ഹാംബർഗ് എസ്‌വിയെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ കൊറെന്റീൻ ടോളിസോ നേടിയ ഗോളാണ് ബയേണിനെ വിജയത്തിലേക്കെത്തിച്ചത്. പത്തു പേരുമായാണ് 50 മിനുട്ടോളം ഹാംബർഗ് എസ്‌വി കളിച്ചത്. പത്തുപേരുടെ കളിച്ചിട്ടും ബവേറിയന്മാരെ പിടിച്ച് കെട്ടാൻ ഹാംബർഗിന് സാധിച്ചു. ഈ വിജയത്തോടു കൂടി ബയേൺ പോയന്റ് നിലയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനോടൊപ്പമെത്തി. എന്നാൽ ഗോൾ ശരാശരിയിൽ മുന്നിൽ നിൽക്കുന്ന ഡോർട്ട്മുണ്ടാണ് ഒന്നാം സ്ഥാനത്ത്.

തോമസ് മുള്ളർ ബെഞ്ചിലിരുന്നപ്പോൾ അർജെൻ റോബന്റെ നേതൃത്വത്തിലാണ് ബയേൺ മ്യൂണിക്ക് കളത്തിൽ ഇറങ്ങിയത്. കിങ്സ്ലി കോമനും റോബനും ലെവൻഡോസ്‌കിയും ഒട്ടും സമയം പാഴാക്കാതെ തന്നെ ആക്രമിച്ച് തുടങ്ങി. 39 ആം മിനുട്ടിൽ കിങ്സ്ലി കോമനെ വീഴ്ത്തിയതിന് ഹാംബർഗിന്റെ ഗിഡിയോൺ ജംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തതായി. ഒട്ടേറെ അവസരങ്ങൾ ആദ്യ പകുതിയിൽ ലഭിച്ചിട്ടും ഗോളാക്കി മാറ്റാൻ ബയേണിന് സാധിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹാമിഷ് റോഡ്രിഗസിനു പകരം മുള്ളർ കളത്തിലിറങ്ങി. ഏറെ വൈകാതെ മുള്ളറുടെ അസിസ്റ്റിൽ കൊറെന്റീൻ ടോളിസോ ഗോളടിച്ചു. മിനിട്ടുകൾക്ക് അകം മുള്ളർ പരിക്കേറ്റ് പുറത്തേക്ക് പോയി. പിന്നീട് ബയേണിന് ലഭിച്ച അവസരങ്ങൾക്ക് കയ്യും കണക്കുമില്ല. പത്ത് പേരുമായി ഒരേ സമയം ബയേണിനെ ആക്രമിക്കുകയും പ്രതിരോധിക്കുകയും ചെയ്ത ഹാംബർഗ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement