ഷാൽകെയെ പരാജയപ്പെടുത്തി ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ബയേണിന്റെ വിജയം. ബയേണിന് വേണ്ടി ഹാമിഷ് റോഡ്രിഗസും റോബർട്ട് ലെവൻഡോസ്‌കിയും ഗോളടിച്ചു. ബുണ്ടസ് ലീഗയിൽ സമീപ കാലത്തെ ഏറ്റവും മോശം തുടക്കമാണ് ഷാൽകെയുടേത്.

എട്ടാം മിനുട്ടിലാണ് ഹാമിഷ് റോഡ്രിഗസിന്റെ മികച്ച ഹെഡ്ഡറിലൂടെ ബയേൺ ലീഡ് നേടുന്നത്. ജോഷ്വ കിമ്മിഷെടുത്ത കോർണർ റോയൽ ബ്ലൂസിന്റെ വലയിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് ഇരു ടീമുകളും മികച്ച പോരാട്ടമാണ് കാഴ്‌ച വെച്ചത്. ഏറെ ഫിസിക്കളായ മത്സരത്തിൽ മികച്ച പ്രതിരോധം തീർക്കാൻ ഇരു ടീമുകൾക്കും സാധിച്ചു. ഹാമിഷ് റോഡ്രിഗസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി എടുത്ത പോളിഷ് ഗോൾ മെഷിനു പിഴച്ചില്ല. ബയേണിന് രണ്ടു ഗോൾ വിജയമുറപ്പിച്ചു ലെവൻഡോസ്‌കിയുടെ ഗോൾ.