അരങ്ങേറ്റത്തിൽ ഗോളടിച്ച് ഡോർഷ്, ഫ്രാങ്ക്ഫർട്ടിനെ തറപറ്റിച്ച് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് ജയം. ഒന്നിനെതിരെ നാല് ഗോളുകളാക്കാണ് ബയേൺ മ്യൂണിക്ക് വിജയിച്ചത്. നിക്‌ളാസ് ഡോർഷ് തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോളടിച്ച് തന്റെ വരവറിയിച്ചു. സെബാസ്റ്റ്യൻ ഹല്ലേറാണ് ഫ്രാങ്ക്ഫർട്ടിന്റെ ആശ്വാസ ഗോൾ നേടിയത്. ഏഴു വർഷത്തിനിടെ മ്യൂണിക്കിൽ ഫ്രാങ്ക്ഫർട്ട് നേടുന്ന ആദ്യ ഗോളാണിത്. നിക്‌ളാസ് ഡോർഷ്, റഫീഞ്യാ,സുലെ,സാൻഡ്രോ വാഗ്നർ എന്നിവരാണ് ബയേണിന്റെ മറ്റു ഗോളുകൾ നേടിയത്.

മൂന്നു താരങ്ങൾക്ക് അരങ്ങേറ്റത്തിന് അവസരം നൽകിയാണ് ബയേൺ മ്യൂണിക്ക് ഇന്ന് തുടങ്ങിയത്. മെറിറ്റൻ ഷബാനി,നിക്‌ളാസ് ഡോർഷ്,ഫ്രാങ്ക് എവിന എന്നിവരാണ് ഇന്നിറങ്ങിയത്. കൂടുതൽ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകാൻ യപ്പ് ഹൈങ്കിസ് ശ്രദ്ധിച്ചു. മെയ് രണ്ടിനാണ് മാഡ്രിഡിൽ വെച്ചുള്ള ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമി ഫൈനൽ മത്സരം. ബയേണിന്റെ കോച്ചായി അടുത്ത സീസണിൽ നിയമിതനാകുന്ന നിക്കോ കൊവാച്ചിന്റെ ഈഗിൾസിന് ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേണിന്റെ മുന്നിൽ പിടിച്ചു നില്ക്കാൻ സാധിച്ചില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial