ബയേണ് സീസണിലെ ആദ്യ പരാജയം

Img 20211003 230446

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേണ് സീസണിലെ ആദ്യ പരാജയം. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടായ അലിയൻ അരീനയിൽ ഫ്രാങ്ക്ഫർട് ആണ് ബയേണെ മുട്ടുകുത്തിച്ചത്. നഗൽസ്മാൻ ബയേൺ പരിശീലകനായ ശേഷമുള്ള ആദ്യ പരാജയമാണിത്. ഇന്ന് തുടക്കത്തിൽ ലീഡ് എടുത്ത ബയേൺ പിന്നീട് 1-2ന് പരാജയപ്പെടുക ആയിരുന്നു. 29ആം മിനുട്ടിൽ ലെവൻഡൊസ്കിയുടെ അസിസ്റ്റിൽ ഗൊറെസ്ക ആണ് ബയേണ് ലീഡ് നൽകിയത്. മൂന്ന് മിനുട്ടിനകം ഹിന്റെരിഗറിലൂടെ ഫ്രാങ്ക്ഫർട് ഗോൾ മടക്കി.

അവസാനം 85ആം മിനുട്ടിൽ കോസ്റ്റിച് സന്ദർശകരുടെ വിജയ ഗോളും നേടി. ഫ്രാങ്ക്ഫർടിന്റെ സീസണിലെ ആദ്യ വിജയം മാത്രമായുരുന്നു ഇത്. പരാജയപ്പെട്ടു എങ്കിലും ബയേണ് 16 പോയിന്റുമായി ലീഗിൽ ഇപ്പോഴും ഒന്നാമത് തുടരുന്നു.

Previous articleകൊല്‍ക്കത്തയുടെ പ്ലേ ഓഫ് മോഹങ്ങള്‍ സജീവം, അര്‍ദ്ധ ശതകം നേടി ശുഭ്മന്‍ ഗില്‍
Next articleഏഴിൽ ഏഴു വിജയം, നാപോളിയുടെ ഇറ്റലിയിലെ മുന്നേറ്റം തുടരുന്നു