ബയേണിൽ ഹെർണാണ്ടസിനും പവാർദിനും പുതിയ ജേഴ്സി നമ്പറുകൾ

ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിൽ എത്തിയ യുവതാരങ്ങൾക്ക് പുതിയ ജേഴ്സി നമ്പറുകൾ. അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ബയേണിലേക്ക് റെക്കോർഡ് തുകയ്ക്ക് എത്തിയ ലൂക്കസ് ഹെർണാണ്ടസ് നമ്പർ 21 ജേഴ്‌സിയാകും അണിയുക. ബയേണിന്റെ ഇതിഹാസ താരമായ ഫിലിപ്പ് ലാം ആണ് ഇതിനു മുൻപ് നമ്പർ 21 ജേഴ്‌സി അണിഞ്ഞിരുന്നത്.

മറ്റൊരു ഫ്രഞ്ച് താരമായ ബെഞ്ചമിൻ പവാർദിനും പുതിയ ജേഴ്‌സി നമ്പർ ലഭിച്ചു. ബൊറൂസിയ ഡോർട്ട്മുണ്ടിലേക്ക് പോയ ജർമ്മൻ താരം മാറ്റ്സ് ഹമ്മെൽസിന്റെ നമ്പർ 5 ജേഴ്‌സിയാകും ബെഞ്ചമിൻ പവാർദിനു ലഭിക്കുക. ഹാംബർഗർ എസ്‌വിയിൽ നിന്നും ബയേണിലെത്തിയ യുവതാരം ജാൻ ഫെയിറ്റ് ആർപ്പ് നമ്പർ 15 ജേഴ്‌സിയാകും ബയേണിൽ അണിയുക. ഇതിനു മുൻപ് യുവതാരം ലൂക്കസ് മെയ് ആയിരുന്നു ഈ നമ്പർ ഉപയോഗിച്ചിരുന്നത്.

Exit mobile version