ഗോളും അസിസ്റ്റുമായി കൗട്ടിനോ, ബയേണിന് ജയം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് ജയം. മൂന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബയേൺ പാദർബോണിനെ പരാജയപ്പെടുത്തിയത്. ബാഴ്സയിൽ നിന്നും ബയേണിലെത്തിയ ബ്രസീലിയൻ സൂപ്പർ താരം കൗട്ടിനോ ഒരു ഗോളടിക്കുകയും മറ്റൊരു ഗോളിന് വഴൊയൊരുക്കുകയും ചെയ്തു.

സെർജ് ഗ്നാബ്രിയും ലെവൻഡോസ്കിയുമാണ് ബയേണിന്റെ മറ്റ് ഗോളുകൾ നേടിയത്. പാദർബോണിന് വേണ്ടി കൈ പോഗറും കോളിൻസും ആശ്വാസഗോളടിച്ചു. ബുണ്ടസ് ലീഗയിൽ തുടർച്ചയായ ആറാം മത്സരത്തിലാണ് ലെവൻഡോസ്കി ഗോളടിക്കുന്നത്. ഈ സീസണിൽ പത്ത് ഗോളുകൾ അടിക്കാനും ലെവൻഡോസ്കിക്ക് സാധിച്ചു. സെർജ് ഗ്നാബ്രിയുടെ ഗോളിന് വഴിയൊരുക്കിയത് കൗട്ടിനോയാണ്. ഈ സീസണിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് കൗട്ടിനോയുടെ സമ്പാദ്യം. ഇന്നത്തെ ജയം ബയേണിനെ പോയന്റ് നിലയിൽ ഒന്നാമതാക്കി.