
ബയേൺ മ്യൂണിക്കിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. ബയേണിന്റെ ആക്രമണങ്ങൾക്ക് കുന്തമുനയായ ഫ്രാങ്ക് റിബെറിക്ക് ഗുരുതരമായ പരിക്കേറ്റതാണ് പുതിയ തിരിച്ചടി. ഹെർത്ത ബെർലിനുമായുള്ള മത്സരത്തിനിടെ പരിക്കേറ്റ റിബെറിക്ക് കളം വിടേണ്ടി വന്നു. ആദ്യ പകുതിയിൽ മുന്നിട്ട് നിന്ന ബയേൺ കളിയവസാനിക്കുമ്പോൾ ഹെർത്ത ബെർലിനോട് സമനില വഴങ്ങേണ്ടി വന്നു.
34 കാരനായ റിബെറിക്ക് കഴിഞ്ഞ സീസണിൽ 12 മത്സരങ്ങൾ നഷ്ടമായിരുന്നു. 2014/15 സീസണിലും പരിക്ക് കാരണം പ്രധാന മത്സരങ്ങൾ ഫ്രഞ്ച് താരത്തിന് നഷ്ടമായിരുന്നു. പരിക്ക് പറ്റിയുള്ള മാനുവൽ ന്യൂയറിന്റെ പുറത്ത് പോകലിന് തന്നെ പകരക്കാരനെ കണ്ടെത്താന്‍ വിഷമിക്കുന്ന ബയേണിന് റിബെറിയുടെ പരിക്ക് നല്ല തിരിച്ചടിയാണ്. ജുവാൻ ബെർണാഡും അർടുറോ വിദാലും ഫിറ്റ്നസ് പ്രശ്നങ്ങളുമായി മല്ലിടുന്നതും ബയേണിന് തലവേദനയാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial