ബുണ്ടസ് ലീഗയിൽ ബയേണിന് സമനിലക്കുരുക്ക് !

ബുണ്ടസ് ലീഗയിൽ ബയേണിന് സമനിലക്കുരുക്ക്. റെലഗേഷൻ ഭീഷണിയുള്ള സ്റ്റട്ട്ഗാർട്ടാണ് ബയേൺ മ്യൂണിക്കിനെ സമനിലയിൽ കുരുക്കിയത്. 2-2ന് അവസാനിച്ച മത്സരത്തിൽ ഒരു ടീമുകളും പോയന്റ് പങ്കിട്ട് പിരിഞ്ഞു. തിയാഗോ തോമസ്,സാസ കലസിഗ് എന്നിവർ സ്റ്റട്ട്ഗാർട്ടിനായി ഗോളടിച്ചപ്പോൾ സെർജ് ഗ്നാബ്രിയും തോമസ് മുള്ളറും ബയേണിന്റെ ഗോളുകൾ നേടി.

Img 20220508 234729

അലയൻസ് അറീനയിൽ തുടർച്ചയായ പത്താം കിരീടം നേടിയത് ആഘോഷിക്കാനുള്ള മൂഡിലായിരുന്നു ബയേൺ മ്യൂണിക്ക്. അതേ സമയം പെല്ലെഗ്രിനോ മറ്റരാസോയുട്ർ സ്റ്റട്ട്ഗാർട്ട് ബുണ്ട്സ് ലീഗയിലെ അതിജീവനത്തിന്റെ പോരാട്ടത്തിലായിരുന്നു. കളിയുടെ എട്ടാം മിനുട്ടിൽ റെക്കോർഡ് ചാമ്പ്യന്മാരെ ഞെട്ടിച്ച് സ്റ്റട്ട്ഗാർട്ട് ഗോളടിച്ചു. ആദ്യ പകുതിക്ക് മുൻപേ ഗ്നബ്രിയിലൂടെ ബയേൺ തിരിച്ചടിച്ചു. പിന്നീട് തോമസ് മുള്ളർ ലീഡുയർത്തി. ഗോളിന് വഴിയൊരുക്കിയത് ഉപമേകാനോയും. രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്റ്റട്ട്ഗാർട്ട് സമനില പിടിച്ചു. കലസിഗിലൂടെ ആയിരുന്നു സ്റ്റട്ട്ഗാർട്ടിന്റെ ഗോൾ.