ഇരട്ട ഗോളുകളുമായി ഗൊരേറ്റ്സ്ക, ഹോഫൻഹെയിമിനെ വീഴ്ത്തി ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ജയത്തോടു കൂടി ഈ വർഷം ബയേൺ മ്യൂണിക്ക് ആരംഭിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയേൺ ഹോഫൻഹെയിമിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി ലിയോൺ ഗോരേറ്റ്സകയാണ് ബയേണിന്റെ ജയത്തിനു ചുക്കാൻ പിടിച്ചത്. ബയേണിന്റെ മൂന്നാം ഗോൾ റോബർട്ട് ലെവൻഡോസ്‌കിയും നേടി.

ഹോഫൻഹെയിമിന്റെ ആശ്വാസ ഗോൾ നിക്കോ ഷാൾസാണ്. മാനുവൽ നുയറിന്റെ മികച്ച പ്രകടനവും ബയേണിനെ തുണച്ചു. ഇപ്പോളും ബൊറൂസിയ ഡോർട്ട്മുണ്ട് തന്നെയാണ് പോയന്റ് നിലയിൽ ഒന്നാമത്. എന്നാൽ ഡോർട്ട്മുണ്ടിന്റെ ലീഡ് മൂന്നു പോയന്റായി കുറയ്ക്കാൻ ബയേണിന് സാധിച്ചു. ഇന്ന് ബുണ്ടസ് ലീഗയിൽ ഡോർട്ട്മുണ്ട് – ലെപ്‌സിഗിനെ നേരിടും.

Exit mobile version