കോറെന്റിൻ ടോലിസോ ബയേൺ മ്യൂണിക്കിൽ

- Advertisement -

ഫ്രഞ്ച് മിഡ്ഫീൽഡർ കോറെന്റിൻ ടോലിസോ ബയേൺ മ്യൂണിക്കിലെത്തി. 22 കാരനായ കോറെന്റിൻ ടോലിസോ ലീഗ് 1 ടീമായ ഒളിംപിക്‌ ലിയോണൈസിൽ നിന്നാണ് അലയൻസ് അരീനയിലേക്കു വരുന്നത്. 41.5 മില്യൺ യൂറോയ്ക്കാണ് അഞ്ചു വർഷത്തേക്ക് ടോലിസോ ബുണ്ടസ് ലീഗ ചാമ്പ്യന്മാർ സൈൻ ചെയ്തത്. കരാറനുസരിച്ച് 2022 ജൂൺ വരെ ടോലിസോ ബവേറിയന്മാരുടെ കൂടെയുണ്ടാകും. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ചെൽസിയയും ടോലിസോയ്ക്ക് വേണ്ടി രംഗത്തുണ്ടായിരുന്നു. ബുണ്ടസ് ലീഗയിലെ ഏറ്റവും വിലയേറിയ താരമായി മാറി കോറെന്റിൻ ടോലിസോ. ഇതിനു മുൻപ് 2012 ൽ ബയേൺ ഹാവി മാർട്ടിനെസിനെ നാൽപത് മില്യൺ യൂറോയ്ക്ക് വാങ്ങിയതായിരുന്നു റെക്കോർഡ്. ലീഗ് 1 ൽ ലിയോണിന് വേണ്ടി 47 മത്സരങ്ങളിൽ 11 അസിസ്റ്റുകൾ ഉൾപ്പടെ 14 ഗോളുകൾ കോറെന്റിൻ ടോലിസോ നേടി. യൂറോപ്പിലെ ടോപ്പ് ലീഗുകളിൽ മറ്റൊരു സെൻട്രൽ മിഡ്ഫീൽഡറും ഇത്രയും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടില്ല. ബയേൺ മ്യൂണിക്കിലേക്ക് വന്നതിനെക്കുറിച്ച് ടോലിസോ ഇങ്ങനെ പ്രതികരിച്ചു. “I’ve set myself big goals at Bayern. Today is a huge day for me.”

മറ്റു ടീമുകൾ കളിക്കാരെ കണ്ടെത്തതാണ് വിഷമിക്കുമ്പോൾ അഞ്ചു താരങ്ങളെ ആണ് ആൻസലോട്ടി ബയേണിലെത്തിച്ചത്. ഹൊഫെൻഹെയിമിൽ നിന്നും നിക്‌ളാസ് സുലെയും സെബാസ്റ്റ്യൻ റൂഡിയും, മുൻ ആഴ്‌സണൽ താരമായ സെർജ് ഗ്നാബ്രി വെർഡർ ബ്രെമനിൽ നിന്നും ബയേണിലേക്കെത്തി. യുവന്റസിൽ നിന്നും ലോണിൽ എത്തിയ കിങ്സ്ലി കോമൻ ബയേണിൽ തന്നെ പെർമനന്റ് ആയി. സാബി അലോൻസോയും ഫിലിപ്പ് ലാമും വിരമിച്ചതിനെ തുടർന്നുള്ള ടീമിലെ നഷ്ടം നികത്താൻ ആൻസലോട്ടി കിണഞ്ഞു ശ്രമിക്കുകയാണ്. സെൻട്രൽ മിഡ് ഫീൽഡ് പൊസിഷനിൽ കളിക്കാൻ 7 പ്ലെയേഴ്‌സാണ് അലയൻസ് അറീനയിൽ ഇപ്പോൾ. ലീഗ് 1 ൽ ലിയോണിൽ സ്ഥിര സാന്നിധ്യമായ കോറെന്റിൻ ടോലിസോക്ക് ഇത് വരെ ഒരു കപ്പുയർത്താൻ സാധിച്ചിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement