ഇന്ത്യൻ ഫുട്ബാൾ ആരാധകരോട് മലയാളത്തിൽ നന്ദി പറഞ്ഞ് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗ് ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഇന്ത്യൻ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി ആരാധകരോട് നന്ദി പറയുന്നതിനിടെയാണ് ഇന്ത്യൻ ആരാധകരോട് ക്ലബ്ബ് മലയാളത്തിൽ നന്ദി പറഞ്ഞത്. ബയേണിന്റെ എഫ്ബി പേജിലാണ് ഈ സന്ദേശം വന്നിരിക്കുന്നത്.

അതേ സമയം കേരളത്തിലെ ബയേൺ ആരാധകർ ഇത് ഏറ്റെടുത്തിരിക്കുകയാണ്. യൂറോപ്പിലെ എലൈറ്റ് ക്ലബ്ബുകളിലൊന്ന് കേരളത്തിലെ ആരാധകരെ റെക്കഗ്നൈസ് ചെയ്തതിന്റെ സന്തോഷത്തിലാണവർ. ഇംഗ്ലീഷ്, സ്പാനിഷ് ടീമുകൾക്ക് മാത്രമല്ല ജർമ്മൻ ടീമുകൾക്കും ഫാൻ ഫോള്ളോവിംഗ് ഇന്ത്യയിൽ ധാരാളമുണ്ട്.

Exit mobile version