കൊറോണക്കാലത്ത് തരംഗമായി ബയേൺ മാസ്ക്

കൊറോണക്കാലത്ത് തരംഗമായി മാറി ബയേൺ മ്യൂണിക്കിന്റെ മാസ്കുകൾ. കൊറോണക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി മാസ്കുകൾ വിറ്റഴിക്കാൻ ബയേൺ മ്യുണിക്ക് ആരംഭിച്ചിരുന്നു. ഇതിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ജർമ്മനിയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.

എന്നാൽ ബയേൺ മ്യൂണിക്കിന്റെ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു മാസ്കിന്റെ വില്പന. ജർമ്മനിയിൽ തരംഗമായി മാറി മാസ്കുകൾ. വിപണിയിലെത്തി 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലേറെ മാസ്കുകൾ വിറ്റഴിഞ്ഞു. ബയേൺ താരങ്ങളായ ജോഷ്വാ കിമ്മിഷും ലിയോൺ ഗോരെട്സ്കയും തുടങ്ങിയ “വീ കിക്ക് കൊറോണ” ക്യാമ്പയിന്റെ ഭാഗമായി സഹായമെത്തിക്കാനായിരുന്നു ബയേണിന്റെ പ്ലാൻ. ബുണ്ടസ് ലീഗ മെയിൽ തിരിച്ചെത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ബയേൺ താരങ്ങളടം ജർമ്മ്മൻ ലീഗിൽ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

Exit mobile version