വാഗ്നർക്ക് ഇരട്ട ഗോൾ, അഞ്ചടിച്ച് ബയേൺ

ബുണ്ടസ് ലീഗ്‌ ചാമ്പ്യന്മാർക്ക് മറ്റൊരു ജയം കൂടി. ബൊറൂസിയ മോഷൻ ഗ്ലാഡ്ബാക്കിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബയേൺ പരാജയപ്പെടുത്തിയത്. ഗ്ലാഡ്ബാക്കിന്റെ ആശ്വാസ ഗോൾ ജോസിപ് ദ്രമിക് അടിച്ചപ്പോൾ ബയേണിന് വേണ്ടി സാൻഡ്രോ വാഗ്നർ ഇരട്ടഗോളുകളും അലബായും തിയാഗോയും ഓരോ ഗോൾ വീതമടിച്ചു.

വിരസമായ തുടക്കത്തിന് ശേഷം ഇരു ടീമുകളും ഉണർന്നു കളിച്ചു. ആദ്യപകുതിയുടെ അന്ത്യത്തോടടുത്ത് നാലുമിനുട്ടിനുള്ളിൽ വാഗ്നർ അടിച്ച ഇരട്ട ഗോളുകളാണ് ഗ്ലാഡ്ബാക്കിന്റെ നടുവൊടിച്ചത്. പിന്നീട് തിയാഗോയും അലബായും ബയേണിന് വേണ്ടി ലീഡുയർത്തി. വാഗ്നർക്ക് പകരം ഇറങ്ങിയ ലെവൻഡോസ്‌കിയും ഗോളടിച്ചപ്പോൾ ഗ്ലാഡ്ബാക്കിന്റെ പതനം പൂർണമായി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഈഡന്‍ ഗാര്‍ഡന്‍സിലെ ആദ്യ ജയം സ്വന്തമാക്കി സണ്‍റൈസേഴ്സ്
Next articleപ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി ബേൺലി