ബയേണിന്റെ കിരീട മോഹങ്ങൾക്ക് തിരിച്ചടി, സമനിലയിൽ തളച്ച് ഫ്രയ്ബർഗ്

ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് ഫ്രെയ്‌ബർഗ്. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് പോയന്റ് പങ്കിട്ട പിരിഞ്ഞു. കിരീടപ്പോരാട്ടം കണക്കുമ്പോൾ ബയേൺ മ്യൂണിക്കിന് വമ്പൻ തിരിച്ചടിയാണ് ഇന്ന് നേരിട്ടത്. ബയേൺ സമനിലയിൽ കുരുങ്ങിയപ്പോൾ ഡോർട്ട്മുണ്ട് ജയം നേടി വീണ്ടും പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തി.

ഫ്രെയ്‌ബർഗിന് വേണ്ടി ലൂക്കസ് ഹൊലെർ ഗോളടിച്ചപ്പോൾ ബയേൺ മ്യൂണിക്കിന് വേണ്ടി റോബർട്ട് ലെവൻഡോസ്‌കിയും ഗോളടിച്ചു. പോളിഷ് സൂപ്പർ സ്‌ട്രൈക്കറുടെ 199 ആം ബുണ്ടസ് ലീഗ ഗോളായിരുന്നു ഇന്നത്തേത്. ദേർ ക്ലാസ്സിക്കറിന് മുന്നോടിയായി ജയത്തോടെ കളി അവസാനിപ്പിക്കാനാണ് ബയേൺ ശ്രമിച്ചത്. എന്നാൽ മികച്ച പ്രതിരോധവും ആക്രമണവും നടത്തി ഫ്രയബർഗ് ബയേണിന്റെ ആഗ്രഹങ്ങൾക്ക് തടയിട്ടു. ഇനി എല്ലാ കണ്ണുകളും ജർമ്മൻ ക്ലാസിക്ക് പോരാട്ടത്തിലേക്ക് ആയിരിക്കും.