
ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യുണിക്കിന് ലെപ്സിഗിന്റെ ഇരട്ട പരീക്ഷണം. ബുണ്ടസ് ലീഗയിലും ജർമ്മൻ കപ്പിലുമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. രണ്ടു മത്സരങ്ങളും ഒരേ ആഴ്ചയിൽ വന്നത് യാദൃശ്ചികം മാത്രം. ലെപ്സിഗിന്റെ വക ബവേറിയന്മാർക്ക് ഇരട്ട ചാലഞ്ച് നൽകുമ്പോൾ ഫുട്ബോൾ ആരാധകർക്ക് ലഭിക്കുക ഇരട്ടി മധുരമായിരിക്കും. ജർമ്മൻ കപ്പിലെ രണ്ടാം നാളെ ബുണ്ടസ് ലീഗയിലെ കറുത്ത കുതിരകളായ ലെപ്സിഗ് ബയേണിനെ റെഡ് ബുൾ അറീനയിൽ വെച്ച് നേരിടും. 28 ന് ബുണ്ടസ് ലീഗയിൽ അലയൻസ് അറീനയിൽ വെച്ച് ബയേൺ വീണ്ടും ലെപ്സിഗിനോടേറ്റുമുട്ടും.
ശേഷം ഇത് വരെ രണ്ടാം റൗണ്ടിൽ ബയേൺ പുറത്തായിട്ടില്ല. അതെ സമയം റാൽഫ് ഹാസൻഹുട്ടിലിന്റെ ലെപ്സിഗ് ഇത് വരെ ജർമ്മൻ കപ്പിൽ രണ്ടാം റൗണ്ട് കടന്നിട്ടില്ല. ജർമ്മൻ കപ്പും ബുണ്ടസ് ലീഗയും ചാമ്പ്യൻസ് ലീഗും നേടിയതിനു ശേഷമാണ് ബയേണിന്റെ നിലവിലെ കോച്ച് യപ്പ് ഹൈങ്കിസ് ബയേണിനോട് അന്ന് വിടവാങ്ങിയത്. ആൻസലോട്ടിയുടെ പുറത്ത് പോകലിന് ശേഷം വിജയവഴികളിലേക്ക് ബയേൺ തിരിച്ചെത്തികൊണ്ടിരിക്കുകയാണ്. ലെപ്സിഗിന്റെ ജർമ്മൻ കപ്പിലെ മികച്ച പെർഫോമൻസ് 16 ആം സ്ഥാനത്ത് എത്തിയതാണ്. ബയേൺ മ്യൂണിക്കിന് വേണ്ടി ഫ്രാങ്ക് റിബറി അഞ്ച് തവണ ജർമ്മൻ കപ്പുയർത്തിയിട്ടുണ്ട്.
പരിക്കിനെ തുടർന്ന് തോമസ് മുള്ളറും ഹാമിഷ് റോഡ്രിഗസും ഇന്ന് കളിക്കില്ല. പരിക്കിനെ തുടർന്ന് പുറത്തിരുന്ന മാർട്ടിനെസ്സ് തിരിച്ചെത്തിയിട്ടുണ്ട്. ലെപ്സിഗിന്റെ ബ്രൂമ പരിക്ക് കാരണം കളത്തിനു പുറത്തിരിക്കും. 12.15 AM ആണ് മത്സരം. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 5-4 ന്റെ തീ പാറുന്നൊരു പോരാട്ടമായിരുന്നു ആരാധകർക്ക് ലഭിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial