ബയേൺ മ്യൂണിക്കിനെ സമനിലയിൽ കുരുക്കി അർമീനിയ

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിനെ സമനിലയിൽ കുരുക്കി അർമീനിയ അർമീനിയ ബിയെലെഫെൽട്. ആറ് ഗോൾ ത്രില്ലറിൽ ക്ലബ്ബ് ലോകകപ്പ് ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ വിറപ്പിക്കാൻ അർമീനിയക്ക് സാധിച്ചു. രണ്ട് ഗോളിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് ബയേൺ കളിയിലേക്ക് തിരിച്ച് വന്നത്. ബയേൺ മ്യൂണിക്കിനേക്കാൾ 31 പോയന്റ് പിന്നിലുള്ള അർമീനിയക്ക് ആത്മവിശ്വാസം നൽകുന്നതാണീ വിജയം.

ബുണ്ടസ് ലീഗയിൽ അരങ്ങേറ്റക്കാരനായ മൈക്കൽ വ്ലാപിലൂടെ ആദ്യ പത്ത് മിനിട്ടിനുള്ളിൽ ലീഡ് നേടാൻ അർമീനിയക്കായി. വൈകാതെ അമോസ് പൈപറിലൂടെ രണ്ടാം ഗോളും അർമീനിയ നേടി. എന്നാൽ ആദ്യ പകുതിക്ക് ശേഷം 25ആം ലെവൻഡോസ്കി ഗോളിലൂടെ ബയേൺ മ്യൂണിക്ക് തിരിച്ചുവന്നു. എന്നാൽ നിമിഷങ്ങൾക്ക് ശേഷം ക്രിസ്റ്റ്യൻ ഗാബേയറിലൂടെ അർമീനിയ തീരിച്ചടിച്ചു. കോരെന്റൈൻ ടൊളീസോ, അൽഫോൺസോ ഡേവിസ് എന്നീ താരങ്ങളിലൂടെ ബയേൺ മ്യൂണിക്ക് സമനില ഗോൾ സ്വന്തമാക്കി. ബുണ്ടസ് ലീഗയിൽ 41 പോയന്റുമായി ബയേൺ തന്നെയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്.

Exit mobile version