
ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ക്ലബ്ബിന്റെ ഇതിഹാസ താരങ്ങളായ ഫ്രാങ്ക് റിബറിയുടെയും അർജെൻ റോബന്റെയും കരാർ 2019 വരെ നീട്ടി. റോബറി എന്ന പേരിൽ അറിയപ്പെടുന്ന ബയേൺ മ്യൂണിക്കിന്റെ ആക്രമണ ദ്യയം തുടർച്ചയായ ആറാം ബുണ്ടസ് ലീഗ കിരീടമാണ് ബയേണിന് നേടിക്കൊടുത്തത്. 28 മത്തെ ബുണ്ടസ് ലീഗ കിരീടത്തിനൊപ്പം വിങ്ങർ മാരുടെ കോൺട്രാക്ട് എക്സ്റ്റൻഷൻ ബയേൺ ആരാധകർക്ക് ആവേശം പകർന്നിട്ടുണ്ട്.
ബയേൺ മ്യൂണിക്കിന്റെ ട്രെബിൾ നേടിയ ടീമിൽ അംഗമായിരുന്നു ഇരു താരങ്ങളും. നിലവിലെ കോച്ച് യപ്പ് ഹൈങ്കിസിനോടൊപ്പം ഇരു താരങ്ങളും ചരിത്രമെഴുതിയപ്പോൾ ചാമ്പ്യൻസ് ലീഗിലെ വിന്നിങ് ഗോൾ റോബന് സ്വന്തം. മെർസെയിലിൽ നിന്നും ബവേറിയയിലേക്ക് 2007 ൽ എത്തിയ റിബറി 382 മത്സരങ്ങളിൽ നിന്നും 114 ഗോളുകൾ നേടിയിട്ടുണ്ട്. ചെൽസിയിലും റയലിലും കളിച്ച ശേഷമാണ് ബയേണിലേക്ക് 2009 ൽ റോബൻ എത്തിയത്. 286 മത്സരങ്ങളിൽ 138 ഗോളുകൾ നേടി. ബുണ്ടസ് ലീഗ നേടിയ ബയേൺ ജർമ്മൻ കപ്പിന്റെ സെമിയിൽ എത്തിയിട്ടുണ്ട്. ട്രെബിളിന്റെ ഓർമ്മകൾ പുതുക്കാൻ റോബറിയും, ബയേണും ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇനി ഇറങ്ങും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial