നികോ കോവാച്ച് ബയേണിന്റെ പുതിയ കോച്ചാവും

- Advertisement -

മുൻ ബയേൺ താരവും ഫ്രാങ്ക്ഫർട്ടിന്റെ കോച്ചുമായ നികോ കോവാച്ച് ബയേണിന്റെ പുതിയ കോച്ചാവും. നിലവിലെ കോച്ച് യപ്പ് ഹൈങ്കിസ് ഒഴിയുന്നതിനു ശേഷം ജൂലൈ ഒന്നുമുതലാണ് കോവാച്ച് ചുമതലയേൽക്കുക. മൂന്നു വർഷത്തെ കരാറിലാണ് കോവാച്ച് ബവേറിയയിലെത്തുക. 2016 മുതൽ ഈഗിൾസിന്റെ കോച്ചാണ് കോവാച്ച്. തകർച്ചയിൽ നിന്നും ഈഗിൾസിനെ യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പ് ക്വാളിഫിക്കേഷൻവരെ എത്തിക്കാൻ കൊവാച്ചിന് സാധിച്ചു

കഴിഞ്ഞ സീസണിൽ ഫ്രാങ്ക്ഫർട്ടിനെ ജർമ്മൻ കപ്പ് ഫൈനലിൽ എത്തിക്കാൻ കൊവാച്ചിനായിരുന്നു. 988 ൽ ആണ് ഫ്രാങ്ക്ഫർട്ട് ജർമ്മൻ കപ്പ് സ്വന്തമാക്കിയത്. അതിനു ശേഷം അത്തരമൊരു പ്രകടനം ഉണ്ടായിട്ടില്ല. ഹെർത്തയിലൂടെ കരിയർ ആരംഭിച്ച കോവാച്ച് പ്രതിരോധതാരമായി ബയേണിന് വേണ്ടി 34 മത്സരങ്ങളിൽ കളിച്ച് മൂന്നു ഗോളും നേടിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ ക്രൊയേഷ്യക്ക് വേണ്ടി കളിച്ച അദ്ദേഹം ക്രൊയേഷ്യൻ ടീമും മാനേജ് ചെയ്തിട്ടുണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement