ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് ജയം

- Advertisement -

ബുണ്ടസ് ലീഗയിൽ തുടർച്ചയായ ആറാം ജയവുമായി ബയേൺ മ്യൂണിക്ക്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബയേണിന്റെ ജയം. ബയേൺ മ്യൂണിക്കിനായി റോബർട്ട് ലെവൻഡോസ്കി, തോമസ് മുള്ളർ, തിയാഗോ എന്നിവരാണ് ഗോളടിച്ചത്. മെയിൻസിന്റെ ആശ്വാസ ഗോൾ ജെറമിയ സെന്റ് ജസ്റ്റെയാണ് നേടിയത്.

ഇത് തുടർച്ചയായ മൂന്നാം തവണയാണ് മുള്ളറും തിയാഗോയും ഗോളടിക്കുന്നത്. അതേ സമയം ലെവൻഡോസ്കി ലീഗിലെ 22 ആം ഗോൾ നേടി. ഈ ജയത്തോട് കൂടി ബുണ്ടസ് ലീഗയിൽ പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്താണ് ബയേൺ മ്യൂണിക്ക്. ഇനി ജർമ്മൻ കപ്പിൽ ഹോഫെൻഹെയിമിനോടാണ് ബയേൺ ഏറ്റുമുട്ടുക.

Advertisement