ബയേൺ മ്യൂണിക്ക് വിടാനൊരുങ്ങി റോഡ്രീഗസ്

ബയേൺ മ്യൂണിക്ക് വിടാനൊരുങ്ങി കൊളംബിയൻ സൂപ്പർ താരം ഹാമിഷ് റോഡ്രീഗസ്. ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ബയേൺ മ്യൂണിക്ക് സിഈഒ കാൾ – ഹെയിൻസ് റെമെനിഗെ ഹാമിഷ് റോഡ്രിഗസ് ക്ലബ്ബ് വിടുമെന്ന കാര്യം സ്ഥിതീകരിച്ചു. റോഡ്രിഗസിന്റെ ആവശ്യപ്രകാരമാണ് ബയേൺ ഈ തീരുമാനം എടുക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

2017 ലാണ് രണ്ടു വർഷത്തെ കരാറിൽ 27 കാരനായ ഹാമിഷ് റോഡ്രിഗസ് ബയേണിൽ എത്തുന്നത്. ആൻസലോട്ടി പരിശീലകനായിരുന്നപ്പോൾ റോഡ്രിഗസ് ബയേണിൽ എത്തുന്നത്. ആൻസലോട്ടിയുടെ പുറത്താകലിന് ശേഷം വന്ന ജർമ്മൻ ലെജൻഡ് യപ്പ് ഹൈങ്കിസിനു കീഴിൽ മികച്ച പ്രകടനമാണ് ഹാമിഷ് റോഡ്രിഗസ് പുറത്തെടുത്തത്. 42 മില്യൺ യൂറോയുടെ ബൈ ബാക്ക് ക്ലോസാണ് റോഡ്രിഗസിനെ സ്വന്തമാക്കാൻ ബയേൺ ട്രിഗർ ചെയ്യേണ്ടത്.