ഏഴു ഗോൾ ത്രില്ലറിൽ ജയിച്ച് കയറി ഫൈവ് സ്റ്റാർ ബയേൺ മ്യൂണിക്ക്

- Advertisement -

ബുണ്ടസ് ലീഗയിൽ 7 ഗോൾ ത്രില്ലറിൽ ജയിച്ച് കയറി ബയേൺ മ്യൂണിക്ക്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ ബയേൺ പരാജയപ്പെടുത്തിയത്. മാർട്ടിൻ ഹിന്റെറെഗ്ഗർ നയിച്ച ഫ്രാങ്ക്ഫർട്ടിന്റെ പോരാട്ട വീര്യം ബയേണിനെ അടക്കാൻ പ്രാപ്തി ഉള്ളതായിരുന്നില്ല. ലിയോൺ ഗോരെട്സ്ക, തോമസ് മുള്ളർ, റോബർട്ട് ലെവൻഡോസ്കി, അൽഫോൺസോ ഡേവിസ് എന്നീ താരങ്ങൾ ബയേണിന് വേണ്ടി ഗോളടിച്ചപ്പോൾ മാർട്ടിൻ ഹിന്റെറേഗറാണ് ഇരട്ട ഗോളുകൾ നേടിയത്.

ഹിന്റെറെഗ്ഗറുടെ സെൽഫ് ഗോളും ബയേണിന് ആശ്വാസമായി. കളിയുടെ തുടക്കത്തിൽ തന്നെ വേഗതയേറിയ ഫുട്ബോളുമായി അൽഫോൺസോ ഡേവിസും കിംഗ്സ്ലി കോമനും ഫ്രാങ്ക്ഫർട്ടിന്റെ പ്രതിരോധ നിരയെ കീറി മുറിച്ചു കൊണ്ടിരുന്നു. ഈഗിൾസ് ഗോളി കെവിൻ ട്രാപിന്റെ ശ്രമങ്ങളെ വിഫലമാക്കി കൊണ്ടാണ് ബയേൺ ലക്ഷ്യം കണ്ടത്. തോമസ് മുള്ളറുടെ ബൈ ലൈൻ കട്ട് ബാക്ക് ഗോളാക്കിമാറ്റി ഗോരെട്സ്ക ആദ്യ ഗോൾ അടിച്ചു. ഡേവിസിന്റെ ത്രൂ ബോൾ വലയിൽ അടിച്ച് കയറ്റി ബയേൺ ആദ്യ പകുതിയിൽ ലീഡ് രണ്ടായി ഉയർത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഈ സീസണിലെ 27ആം ബുണ്ടസ് ലീഗ ഗോൾ അടിച്ച് റോബർട്ട് ലെവൻഡോസ്കി ബയേണിന് ലീഡ് നൽകി. എന്നാൽ ഹിന്റെറെഗ്ഗറുടെ തിരിച്ച് വരവിനും ബയേണീന് പ്രശ്നമായില്ല. അൽഫോൺസോ ഡേവിസ് ബയേണിന്റെ നാലാം ഗോളും പിറന്നു. പകരക്കാരനായി ഇറങ്ങിയ സെർജ് ഗ്നാബ്രിയുടെ കർട്ടസിയിൽ ഹിന്റെറെഗ്ഗറിന്റെ സെൽഫ് ഗോളും പിറന്നു. ഈ സീസണിൽ 80 ആം ഗോളും ലീഗിൽ അടിച്ചു കഴിഞ്ഞു. ഇന്നത്തെ ജയം ബുണ്ടസ് ലീഗയിൽ നാല് പോയന്റ് ലീഡ് ബയേണിന് ഉറപ്പ് വരുത്തി.

Advertisement