“ഇന്നത്തെ മത്സരം കിരീടം നിർണയിക്കില്ല”

- Advertisement -

ഇന്ന് ജർമ്മനിയിൽ വൻ പോരാട്ടമാണ്. കിരീടം ആർക്കെന്ന് തീരുമാനിക്കുന്ന പോരാട്ടം തന്നെ. ബുണ്ടസ് ലീഗയിലെ ഒന്നാം സ്ഥാനക്കാരായ ബയേണും രണ്ടാം സ്ഥാനക്കാരായ ഡോർട്മുണ്ടും നേർക്കുനേർ വരുന്ന മത്സരം. എന്നാൽ ഈ മത്സരം കിരീടം നിർണയിക്കുന്ന പോരാട്ടം അല്ല എന്ന് ബയേൺ പരിശീലകൻ ഹാൻസി ഫ്ലിക്ക് പറയുന്നു. ഇനിയും മത്സരങ്ങൾ ഉണ്ട്. ഇന്ന് കൊണ്ടു ഒരു തീരുമാനവും ആകില്ല എന്നാണ് ഫ്ലിക്ക് പറയുന്നത്.

ഇപ്പോൾ ബയേണ് 61 പോയന്റും ഡോർട്മുണ്ടിന് 57 പോയന്റുമാണ് ഉള്ളത്. ഇന്നത്തെ മത്സരം കഴിഞ്ഞാൽ ആകെ ആറു മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതുകിണ്ട് തന്നെ ഇന്ന് ബയേൺ വിജയിച്ചാൽ അവർക്ക് ഒന്നാം സ്ഥാനത്ത് ഏഴു പോയന്റിന്റെ ലീഡാകു. പിന്നെ അവരെ മറികടക്കുക ഡോർട്മുണ്ടിന് അസാധ്യമാകും. ഇങ്ങനെ ഒക്കെ ആണ് സാഹചര്യം എങ്കിലും ഇന്ന് വിജയിച്ചാലും തോറ്റാലും അത് കൊണ്ട് മാത്രം കിരീടം ആർക്കും കിട്ടില്ല എന്ന പക്ഷമാണ് ബയേൺ പരിശീലകനുള്ളത്.

Advertisement