റിബറി 2018 വരെ ബയേണിൽ തുടരും

- Advertisement -

മുൻ ഫ്രാൻസ് ഇന്റർനാഷണൽ താരം ഫ്രാങ്ക് റിബറിയുമായുള്ള കരാർ 2018 വരെ ബയേൺ മ്യൂണിക്ക് പുതുക്കി. നിലവിൽ 2017 ജൂണിൽ  അവസാനിക്കുമായിരുന്ന കരാറാണ് 2018 ജൂൺ വരെ പുതുക്കിയത്.

wp-1480311466875.jpg

33കാരനായ റിബറി 2007ൽ ആണ് ഫ്രഞ്ച് ക്ലബ് ആയ മാഴ്‌സലേയിൽ നിന്നും ബയേണിൽ എത്തിയത്. തുടർന്ന് 333 മത്സരങ്ങൾ ബയേണിന് വേണ്ടി ബൂട്ട് കെട്ടിയ റിബറി 108 ഗോളുകൾ നേടുകയും 164 ഗോളുകൾക്ക് വഴി ഒരുക്കുകയും ചെയ്തിട്ടുണ്ട്. വിങ്ങർ റോളിൽ കളിക്കുന്ന റിബറി ബയേണിന്റെ കൂടെ ആറ് ബുണ്ടസ് ലീഗ, അഞ്ച് ലീഗ് കപ്പ്, ഒരു ചാമ്പ്യൻസ് ലീഗ്, ഒരു യുവേഫ സൂപ്പർ കപ്പ്, ഒരു ക്ലബ് ലോകക്കപ്പ് എന്നിവ നേടിയിട്ടുണ്ട്.

നേരത്തെ 2014ൽ റിബറി ഇന്റർനാഷ്ണൽ ഫുട്ബാളിൽ നിന്ന് വിരമിച്ചിരുന്നു.

Advertisement