ബയേണിനു സമനില,വിജയത്തോടെ ഡോർട്ട്മുണ്ട്

- Advertisement -

ബുണ്ടസ് ലീഗയിൽ ബയേൺ മ്യുണിക്കിനെ ഹെർത്താ ബെർലിൻ സമനിലയിൽ തളച്ചപ്പോൾ മറ്റൊരു മത്സരത്തിൽ ഹാമ്പർഗർ -ഫ്രയ് ബെർഗ് മത്സരം സമനിലയിൽ പിരിഞ്ഞു. വോൾഫ് ബെർഗിനെ എകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഡോർട്ട്മുണ്ട് പരാജയപ്പെടുത്തി. ചാമ്പ്യൻസ് ലീഗിൽ ആഴ്സണലിനെ 5-1 തോൽപ്പിച്ച ആത്മവിശ്വാസവുമായി ഇറങ്ങിയ ബയേൺ മ്യുണിക്ക് ജയത്തിൽ കുറഞൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ബയേണിനു സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.ആദ്യ പകുതിയിൽ പിന്നിട്ടു നിന്ന ബയേൺ മത്സരത്തിന്റെ അവസാന നിമിഷത്തിലാണു റോബർട്ട് ലെവഡോസ്കിയിലൂടെ സമനില പിടിച്ചത്.

ഹാർത്ത ബെർലിനു വേണ്ടി ഇരുപത്തിയൊന്നാം മിനുറ്റിൽ വെവാദ് ഇബിസെവിക്ക് ബയേണിന്റെ വലകുലുക്കി.പിന്നീട് ഗോൾ രഹിതമായിരുന്ന ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ബയേണിന്റെ ആധിപത്യം പ്രകടമായിരുന്നു.എഴുപത്തിനാലായിരത്തോളം വരുന്ന കാണികളെ സാക്ഷിയാക്കി ലെവഡൊസ്കി അവസാന മിനുറ്റിൽ സമനില ഗോൾ നേടി.

ഹാമ്പർഗർ എസ്‌ വിയും ഫ്രയ്ബെർഗും തമ്മിലുള്ള മത്സരം സമനിലയിൽ ഒതുങ്ങി. കരുത്തരായ ബൊറുസിയ ഡോർട്മുണ്ട് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വോൾഫ്സ്ബർഗിനെ പരാജയപ്പെടുത്തി. ഈ വിജയത്തോടു കൂടി 50 പോയന്റുകൾ ഉള്ള ബയേണിനു 13 പോയന്റ് പിന്നിലായി മൂന്നാം സ്ഥാനമുറപ്പിച്ചു.42 പോയിന്റുമായി ലിപ്സിഗാണ് രണ്ടാമത്. മറ്റു മത്സരങ്ങളിൽ മെയിൻസും ഹൊഫെൻഹെയിമും വിജയിച്ചു

Advertisement