ബയേണ് വിജയം, ഡോർട്മുണ്ടിന് സമനില

ബുണ്ടസ്ലീഗയിൽ ബയേൺ അവരുടെ ഒന്നാം സ്ഥാനത്തെ ലീഡ് വർധിപ്പിച്ചു. ഇന്ന് നടന്ന ലീഗിലെ മത്സരങ്ങളിലെ ഒന്നാം സ്ഥാനക്കാരായ ബയേൺ വിജയിച്ചപ്പോൾ രണ്ടാം സ്ഥാനക്കാരായ ഡോർട്മുണ്ട് സമനില വഴങ്ങി. ഇന്ന് മൈൻസിനെ നേരിട്ട ബയേൺ തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം പൊരുതി 2-1ന്റെ വിജയം നേടുക ആയിരുന്നു. ഒനിസിവോ ആയിരുന്നു മൈൻസിന് 22ആം മിനുട്ടിൽ ലീഡ് നൽകിയത്. 53ആം മിനുട്ടിൽ കോമാന്റെ ഗോൾ ടീമിന് സമനില നൽകി. പിന്നീട് 74ആം മിനുട്ടിൽ യുവതാരം മുസിയല ബയേണ് വിജയം നൽകി.

ഡോർട്മുണ്ടിനെ ഇന്ന് ബോചും ആണ് സമനിലയിൽ പിടിച്ചത്. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. 40ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ പോൾടർ ബോചുമിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ കളി അവസാനിക്കാൻ അഞ്ചു മിനുട്ട് മാത്രം ശേഷിക്കെ ആണ് ഡോർട്മുണ്ട് സമനില കണ്ടെത്തിയത്. ബ്രാൻഡ്റ്റിന്റെ വക ആയിരുന്നു സമനില. ബയേൺ ഇപ്പോൾ 37 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു. 31 പോയിന്റുള്ള ഡോർട്മുണ്ട് രണ്ടാമതും നിൽക്കുന്നു.

Exit mobile version