
ബയേൺ മ്യൂണിക്കിന് ലെപ്സിഗിന് മേൽ തുടർച്ചയായ രണ്ടാം വിജയം. ജർമ്മൻ കപ്പിൽ പെനാൽറ്റിയിലാണ് ബയേൺ ജയിച്ചതെങ്കിൽ ബുണ്ടസ് ലീഗയിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ലെപ്സിഗിനെ പരാജയപ്പെടുത്തിയത്. എന്നാൽ ജർമ്മൻ കപ്പിലെ പോലെ തന്നെ ചുവപ്പ് കാർഡ് ഇവിടയും കണ്ടു. രണ്ടാം പകുതിയിലായിരുന്നു ജർമ്മൻ കപ്പിൽ ലെപ്സിഗിന്റെ നാബി കീറ്റയ്ക്ക് ചുവപ്പ് കണ്ട് പുറത്ത് പോകേണ്ടി വന്നത് എന്നാൽ ഇവിടെ ക്യാപ്റ്റൻ വില്ലി ഓർബാൻ ചുവപ്പ് കണ്ട് ആദ്യ പകുതിയിൽ പുറത്തായി. പത്തുപേരുമായി പൊരുതിയെങ്കിലും ലെപ്സിഗിന് ചാമ്പ്യന്മാരുടെ മുന്നിൽ പിടിച്ച് നിൽക്കാനായില്ല.
ആൻസലോട്ടിക്ക് പകരം യപ്പ് ഹൈങ്കിസ് ചുമതലയേറ്റ ശേഷമുള്ള തുടർച്ചയായ മൂന്നാമത്തെ വിജയമാണ്. ഈ വിജയത്തോട് കൂടി ബയേൺ 10 മത്സരങ്ങളിൽ നിന്നുമായി 23 പോയന്റുമായി ഒന്നാമതാണ്. രണ്ടാം സ്ഥാനത്ത് ഡോർട്ട്മുണ്ടും മൂന്നാമത് ലെപ്സിഗുമാണ്. 13ആം മിനുട്ടിൽ അർജെൻ റോബനെ വീഴ്തിയതിനാണ് വില്ലി ഓർബാൻ കളത്തിന് പുറത്ത് പോയത്. ഏറെ വൈകാതെ ഹാമിഷ് റോഡ്രിഗസിലൂടെ ബയേൺ ലീഡ് നേടി. 38ആം മിനുട്ടിൽ ഈ സീസണിലെ തന്റെ പത്താം ഗോളോട് കൂടി ലെവൻഡോസ്കി ബവേറിയന്മാരുടെ ലീഡുയർത്തി. ഏറെ വൈകാതെ പരിക്ക് കാരണം പോളിഷ് താരത്തിന് കളം വിടേണ്ടി വന്നു. രണ്ടാം പകുതിയിൽ ലെപ്സിഗ് പ്രതിരോധത്തിൽ ശ്രദ്ധിച്ചപ്പോൾ ബയേണീന് ജർമ്മൻ കപ്പിലെപ്പോലെ തന്നെ 10 പേരായി ലെപ്സിഗ് ചുരുങ്ങിയ അവസരം മുതലെടുക്കാൻ സാധിച്ചില്ല. ആദ്യ ഗോളിന് ശേഷം വെർണർക്ക് പകരം കൊനാറ്റെ ഇറങ്ങിയതും ലെപ്സിഗിന്റെ അക്രമണത്തെ സ്വാധീനിച്ചു. റോഡ്രിഗസിന്റെ തകർപ്പൻ പ്രകടനം ടീമിന് മുതക്കൂട്ടായെങ്കിലും രണ്ടാം പകുതിയിലെ ബയേണിന്റെ പ്രകടനം യപ്പ് ഹൈങ്കിസിന് തലവേദനയാകും
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial