ഒബാമയങ്ങിനെതിരെ ബയേൺ മ്യൂണിക്ക് കോച്ച്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഗോൾ മെഷിൻ ഒബാമയങ്ങിനെതിരെ റൈവൽ ക്ലബ്ബായ ബയേൺ മ്യൂണിക്ക് കോച്ച് യപ്പ് ഹൈങ്കിസ്. ഡോർട്ട്മുണ്ടിന് എതിരായുള്ള ഒബാമയങ്ങിന്റെ ആറ്റിറ്റ്യൂഡിനെയാണ് ബയേൺ കോച്ച് രൂക്ഷമായി വിമർശിച്ചത്. ഫുട്ബോൾ താരങ്ങൾ ക്ലബ്ബിനെയും ആരാധകരെയും പരിഗണിക്കാതെ സാമ്പത്തിക ലാഭത്തിനായി ക്ലബ്ബ് വിട്ട് പോകുന്നതിനെയാണ് ഒബാമയങ്ങിനെ ഉദ്ദരിച്ച് ഹൈങ്കിസ് വിമർശിച്ചത്. ഇത്തരം താരങ്ങളെ താൻ ഒരിക്കലും സൈൻ ചെയ്യില്ലെന്നും ഫുട്ബോളിന്റെ മൊറാലിറ്റി നശിപ്പിക്കാതിരിക്കാൻ കളിക്കാർ ശ്രദ്ധിക്കണമെന്നും ഒബാമയങ്ങിനെയും ഒസ്മാൻ ടെമ്പേലെയെയും സൈൻ ചെയ്ത ക്ലബ്ബുകളും അവരുടെ മെന്റാലിറ്റിയെ കുറിച്ച് ബോധവാന്മാരായിരിക്കണം എന്നും ബയേണിന് ട്രെബിൾ നേടിക്കൊടുത്ത കോച്ച് കൂട്ടിച്ചേർത്തു.

ആഴ്‌സണലിലേക്ക് ഒബാമയാങ് പോകുമെന്ന അഭ്യൂഹങ്ങൾ ആരഭിക്കുന്നതിനിടയിലാണ് ഒബാമയങ്ങിനെ ഡോർട്ട്മുണ്ട് സസ്‌പെൻഡ് ചെയ്യുന്നത്. അതിനു ശേഷം രണ്ടു മത്സരങ്ങൾ കളിച്ച ഡോർട്ട്മുണ്ട് ഇരു മത്സരങ്ങളിലും സമനില വഴങ്ങി. ഇതാദ്യമായല്ല ഒബാമയാങ് ഡിസിപ്ലിനറി ആക്ഷൻ നേരിട്ട് കൊണ്ട് സസ്പെൻഷനിലാകുന്നത്. ഒസ്മാൻ ടെമ്പേലെയുടെ ബാഴ്‌സലോണ മൂവിനു മുന്നോടിയായി ടെമ്പേലെയും സസ്‌പെൻഷൻ ഏറ്റുവാങ്ങിയിരുന്നു. ഡോർട്ട്മുണ്ടിന്റെ ചരിത്രത്തിലെ മികച്ച ഗോൾ വേട്ടക്കാരനായ ഒബാമയാങ് നേടിയത് അവർക്ക് വേണ്ടി 141 ഗോളുകളാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial