“ഈ സ്ക്വാഡുമായി ബയേണിന് ചാമ്പ്യൻസ് ലീഗ് നേടാനാകില്ല”

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് നിലവിലെ സ്ക്വാഡും വെച്ച് ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയിലെന്ന് മുൻ ബയേൺ താരം സ്റ്റെഫാൻ എഫെൻബർഗ്. യൂറോപ്പിലെ മറ്റു ടീമുകളുമായി മുട്ടിനിൽക്കാനുള്ള ക്വാളിറ്റി നിലവിലെ സ്ക്വാഡിനില്ലെന്നും എഫെൻബർഗ് പറഞ്ഞു. ബയേണിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട് “ദെർ ടൈഗർ‍” എന്നറിയപ്പെടുന്ന സ്റ്റെഫൻ എഫെൻബർഗ്.

ഫുട്ബോൾ മാർക്കറ്റ് പഴയത് പോലെയല്ല. മികച്ച താരങ്ങളെ എത്തിക്കാൻ കൂടുതൽ പണം ബയേൺ മുടക്കേണ്ടതുണ്ട്. യൂറോപ്പിലെ എലൈറ്റ് പദവി ബയേണിന് കൈമോശം വന്നെന്ന യാഥാർത്ഥ്യം ബയേൺ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലിഗ് അതിനൊരു ഉത്തമ ഉദാഹരണമാണ്. മികച്ച താരങ്ങളെ ടീമിൽ എത്തിച്ചാൽ മാത്രമേ ബയേണിന് ഇനി പഴയ പ്രതാപത്തിലേക്ക് തിരിച്ച് പോവാനാകു. ബയേണിന് വേണ്ടി 6 സീസണുകളോളം ബൂട്ട് കെട്ടിയിട്ടുണ്ട് എഫെൻബർഗ്.

Exit mobile version