പൊരുതി ജയിച്ച് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ പൊരുതി ജയിച്ച് ബയേൺ മ്യൂണിക്ക്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബയേൺ ഓഗ്സ്ബർഗിനെ പരാജയപ്പെടുത്തിയത്. പതിമൂന്നാം സെക്കന്റിൽ ഗോരെറ്റ്സ്കയുടെ സെൽഫ് ഗോളിൽ ഓഗ്സ്ബർഗ് ലീഡ് നേടിയെങ്കിലും പിന്നീട് പൊരുതി ബയേൺ ജയിച്ച് കയറുകയായിരുന്നു.

ഇരട്ട ഗോളടിച്ച് കിങ്സ്ലി കോമനും ഡേവിഡ് അലാബയും ബയേൺ വേണ്ടി ഗോളടിച്ചപ്പോൾ ഓഗ്സ്ബർഗിന്റെ ഗോളടിച്ചത് ജീ ദോങ് വോണാണ്. ഇന്നത്തെ ജയത്തോടു കൂടി ബൊറുസിയ ഡോർട്ട്മുണ്ടിന്റെ ലീഡ് രണ്ടായി കുറക്കാൻ ബയേണീന് കഴിഞ്ഞു.

ലിവർപൂളിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബയേണിന് വിനയാകുക പ്രതിരോധം തന്നെയാണെന്ന് ഇന്നത്തെ മത്സരത്തോടെ തെളിഞ്ഞു. മാറ്റ്സ് ഹമ്മൽസും നിക്ലാസ് സുലേയും പ്രതാപകാല ത്തിന്റെ നിഴൽ മാത്രമായിരുന്നു. മാനേ- ഫിർമിനോ- സലാ എന്നീ ലോകോത്തര അക്രമണനിരയെ ബയേൺ എങ്ങനെ തടയുമെന്ന് കണ്ടറിയണം.