ബുണ്ടസ് ലീഗ ഫിക്സചറായി, ആദ്യ മത്സരത്തിൽ ബയേണും ഹോഫൻഹെയിമും ഏറ്റുമുട്ടും

- Advertisement -

2018-19 സീസണിലെ ബുണ്ടസ് ലീഗ ഫിക്സ്ചറുകൾ പുറത്തുവന്നു. ആദ്യ മത്സരത്തിൽ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഹോഫൻഹെയിമിനോട് ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാർ ആദ്യ മത്സരം കളിക്കുന്ന പരമ്പരാഗതമായ പതിവ് ഇത്തവണയും ബുണ്ടസ് ലീഗ തെറ്റിച്ചില്ല. ആഗസ്ത് 24 ആണ് ബുണ്ടസ് ലീഗയുടെ കിക്കോഫ്. ബുണ്ടസ് ലീഗയിൽ നിന്നും യൂറോപ്പ്യൻ ചാംപ്യൻഷിപ്പിനായി ക്വാളിഫിക്കേഷൻ നേടിയ രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഗോളുകൾക്ക് പഞ്ഞമുണ്ടാവില്ലെന്നുറപ്പാണ്.

ആദ്യ ദിനം തന്നെ ബൊറൂസിയ ഡോർട്ട്മുണ്ട് ആർ ബി ലെപ്സിഗുമായി ഏറ്റുമുട്ടുന്നുണ്ട്. മുഖ്യ പരിശീലകനായി ലൂസിയൻ ഫെവ്‌റേയുടെ ആദ്യ ലീഗ് മത്സരമായിരിക്കും അത്. ആദ്യ ദിനത്തിൽ തന്നെ റൈൻ ലാൻഡ് ഡെർബിയും ബുണ്ടസ് ലീഗ ആരാധകർക്ക് കാണാം. റൈൻ ലാൻഡ് ഡെർബിയിൽ ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കും ബയേർ ലെവർകൂസനും ഏറ്റുമുട്ടും. ബുണ്ടസ് ലീഗ ആരാധകർ കാത്തിരിക്കുന്ന ദേർ ക്ലാസ്സിക്കർ മാച്ച് ഡേ 11 ൽ ഡോർട്ട്മുണ്ടിന്റെ തട്ടകമായ സിഗ്നൽ ഇടൂന പാർക്കിൽ വെച്ച് നടക്കും. റിവിയർ ഡെർബി മാച്ച് ഡേ 14 ലും മാച്ച് ഡേ 31 ലുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement