സ്റ്റട്ട്ഗാർട്ടിനെ പരാജയപ്പെടുത്തി ബയേർ ലെവർകൂസൻ

ബുണ്ടസ് ലീഗയിൽ സ്റ്റട്ട്ഗാർട്ടിനെ ബയേർ ലെവർകൂസൻ പരാജയപ്പെടുത്തി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ബയേർ ലെവർകൂസന്റെ വിജയം. ഇരട്ട ഗോളുകളുമായി കെവിൻ വൊല്ലാണ്ടാണ് ബയേർ ലെവർകൂസന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്.

മത്സരത്തിന്റെ അവസാന പതിനഞ്ച് മിനുട്ടിലാണ് രണ്ടു ഗോളുകളും പിറന്നത്. ഈ വിജയത്തോടു കൂടി പത്താം സ്ഥാനത്തെത്താൻ ലെവർ കൂസനായി. നിലവിൽ ബുണ്ടസ് ലീഗയിൽ അവസാനസ്ഥാനക്കാരാണ് സ്റ്റട്ട്ഗാർട്ട് .

Exit mobile version