ലെവെർകൂസനെ സമനിലയിൽ തളച്ച് ബ്രെമൻ

- Advertisement -

വിജയത്തോടുകൂടി തുടങ്ങാമെന്ന ബയേർ ലെവർകൂസൻ കോച്ച് ടൈഫൂൻ കോർകൂട്ടിന്റെ സ്വപ്നങ്ങൾക്ക് വേർഡർ ബ്രെമൻ തടയിട്ടു.ബെയ് അറീനയിൽ നടന്ന മത്സരത്തിൽ ഹോസ്റ്റായ ലെവെർകൂസനു 1-1 ന്റെ സമനിലകൊണ്ട് ത്രിപ്തിപ്പെടേണ്ടി വന്നു.നിർഭാഗ്യം ലെവർകൂസനെ പിന്തുടർന്നു. രണ്ടാം യെല്ലോ കാർഡ് കണ്ട് വെൻഡൽ പുറത്ത് പോകുകയും ജയിക്കാൻ കിട്ടിയ ഒരു പെനാൽറ്റി പാഴാക്കുകയും ചെയ്തു.അഞ്ച് തവണയായി ബുണ്ടസ് ലീഗയിൽ ബയേർ ലെവർകൂസൻ പെനാൽറ്റി മിസ് ചെയ്യുന്നത്.ബ്രെമനു വേണ്ടി 200 ആം മാച്ച് കളിക്കുന്ന വെറ്ററൻ സ്ട്രൈക്കർ ക്ലൊഡിയോ പിസാറൊ സബ് ആയിറങ്ങി ഗോൾ നേടി.

തുടർച്ചയായ വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ് വേർഡർ ബ്രെമൻ പരാജയങ്ങൾ ഏറ്റ് വാങ്ങിക്കൊണ്ടിരിക്കുന്ന ലെവർകൂസനെ നേരിടാനെത്തിയത്.ബൊറൂസിയ ഡോർട്ട്മുണ്ടിനോട് തകർന്നടിഞ്ഞ ലെവർകൂസൻ വിജയത്തിൽ കുറഞ്ഞ ഒന്നും പ്രതീഷിച്ചിരുന്നില്ല.ഏഴാം മിനുറ്റിൽ കെവിൻ വൊല്ലാണ്ട് ലെവർകൂസനു വേണ്ടി ഗോൾ അടിച്ചു.ലീഡിയർത്താനുള്ള ശ്രമങ്ങൾ ലെവർകൂസന്റെ ഭാഗത്ത് ഉണ്ടായിരുന്നെങ്കിലും ബ്രെമന്റെ ഗോളി ഫെലിക്സ് വീൽട് വാൾട് തടഞ്ഞു.26 കാരനായ ഫെലിക്സ് ലെവർകൂസന്റെ 7 ഇൽ 6 അറ്റെംറ്റും തടഞ്ഞു.76 മിനുട്ടിലാണു 35 കാരനായ പിസാറോ കളത്തിൽ ഇറങ്ങുന്നത്.മൂന്ന് മിനുട്ടിനു ശേഷം 79 ആം മിനുട്ടിൽ പിസാറോ സ്കോർ ചെയ്തു.വെൻഡൽ പുറത്തായത് കൂടാതെ ഇൻജുറി ടൈമിൽ കിട്ടിയ പെനാൽറ്റി ഒമെർ ടോപ്രാക് പാഴാക്കിയതോട് കൂടി ലെവർകൂസനു സമനില കൊണ്ട് ത്രിപ്തിയാകേണ്ടി വന്നു.

26 പോയന്റുകളുമായി 14മതാണ് വേർഡർ ബ്രെമൻ, പത്താമതുള്ള ലെവർകൂസന് 30 പോയന്റ് ഉണ്ട്.ലെവർകൂസൻ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ഇൽ അത്ലെറ്റിക്കോ മാൻഡ്രിഡ്നെ നേരിടും.ഇന്ന് നടക്കുന്ന മാച്ചുകളിൽ ബയേൺ ഫ്രാങ്ക്ഫർട്ടിനേയും ലെപ്സിഗ് വോൾഫ്സ് ബെർഗിനേയും ഡോർട്ട്മുണ്ട് ഹെർത്ത ബെർലിനേയും നേരിടും.ഇൻഗ്ലോസ്റ്റാഡ് എഫ് സി കൊളോണേയും നേരിടും.

Advertisement