പത്തുപേരുമായി കളിച്ച ലെവർകൂസനെ തകർത്ത് ഷാൽകെ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി

- Advertisement -

ബുണ്ടസ് ലീഗയിൽ ഏകപക്ഷീയമായ രണ്ടു ഗോൾ വിജയത്തിൽ ഷാൽകെ ടോപ്പ് ഫോറിൽ മടങ്ങിയെത്തി. ബയേർ ലെവർ കൂസനെയാണ് ഡൊമിനിക്ക് ട്രോട്‌സ്‌കോയുടെ ഷാൽകെ തകർത്തത്. മത്സരത്തിന്റെ പകുതിയിലധികം പത്തുപേരുമായാണ് ലെവർ കൂസൻ കളിച്ചത്. മുപ്പത്തിയെട്ടാം മിനുട്ടിലാണ് രണ്ടാം മഞ്ഞക്കാർഡിന്റെ പേരിൽ ഡൊമിനിക്ക് കോർ ചുവപ്പ് കണ്ട് പുറത്ത് പോകുന്നത്. റോയൽ ബ്ലൂസിനു വേണ്ടി ബർഗ്സ്റ്റല്ലേരും നബീൽ ബെന്റലിബുമാണ്‌ ഗോളടിച്ചത്.

പതിനൊന്നാം മിനുട്ടിലാണ് ബർഗ്സ്റ്റല്ലേറിലൂടെ ഷാൽകെ ലീഡ് നേടുന്നത്. ആദ്യ പകുതിയിൽ ലെവർകൂസൻ കിണഞ്ഞു ശ്രമിച്ചെങ്കിലും സമനില പിടിക്കാനായില്ല. ചുവപ്പ് കാർഡും പത്ത് പേരായി ചുരുങ്ങിയതും ലെവർകൂസന് തിരിച്ചടിയായി. ലെനോയുടെ തകർപ്പൻ പ്രകടനമാണ് ഷാൽകെയുടെ ഗോളിന്റെ എണ്ണം കുറയ്ക്കാൻ ലെവർകൂസനെ സഹായിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement