വീണ്ടും കൈ ഹാവെട്സ്, ലെവർകൂസന് ജയം

- Advertisement -

ബുണ്ടസ് ലീഗയിൽ ബയേർ ലെവർകൂസന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് മെയിൻസിനെ ലെവർകൂസൻ പരാജയപ്പെടുത്തിയത്. യുവതാരം കൈ ഹാവെട്സ് ആണ് ലെവർകൂസൻറെ ഏക ഗോൾ നേടിയത്. ഈ സീസണിലെ ലെവർകൂസൻറെ ആദ്യ വിജയമാണിത്. യൂറോപ്പയിലെ പോലെ കൈ ഹാവെട്സ് ലെവർകൂസൻറെ രക്ഷകനാവുകയായിരുന്നു.

ജൂലിയൻ ബ്രാൻഡിന്റെ അസിസ്റ്റിൽ അറുപത്തിരണ്ടാം മിനുട്ടിലാണ് ജർമ്മൻ യുവതാരം ഗോളടിക്കുന്നത്. ഇരു ടീമുകളും പൊരുതിയെങ്കിലും കൈ ഹാവെട്സ്ന്റെ ഗോളിൽ വിജയം മെയിൻസിനു നഷ്ടപ്പെട്ടു. ബുണ്ടസ് ലീഗയിലെ തങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റാർട്ടിങ് ഇലവനെയാണ് മെയിൻസ് ഇന്നിറക്കിയത് (22.8 വർഷം).

Advertisement