വീണ്ടും റെയിസ് നെൽസൺ, ഹൊഫെൻഹെയിമിന് തകർപ്പൻ ജയം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗയിൽ ഹൊഫെൻഹെയിമിന് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബയേർ ലെവർകൂസനെ ഹോഫൻഹെയിം പരാജയപ്പെടുത്തിയത്. റെയിസ് നെൽസൺ, ഗ്രിഫോ എന്നിവർക്ക് പുറമെ ഇരട്ട ഗോളുകളുമായി ജോയലിന്റൺ തിളങ്ങിയപോൾ ബെല്ലറാബിയാണ് ബയേർ ലെവർകൂസന്റെ ആശ്വാസ ഗോൾ നേടിയത്.

ഡോർട്ട്മുണ്ടിന്റെ ജേഡൻ സാഞ്ചോയ്ക്ക് പിന്നാലെ ബുണ്ടസ് ലീഗയിൽ വെന്നിക്കൊടിപാറിക്കുന്ന ഇംഗ്ലീഷ് യുവതാരമാണ് റെയിസ് നെൽസൺ. നെൽസണിന്റെ വെണ്ടർ ഗോളിലൂടെയായിരുന്നു ഹോഫൻഹെയിം ഇന്ന് ഗോളടി തുടങ്ങിയത്. ആഴ്‌സനലിനെ യുവതാരമായ നെൽസൺ ലോണിലാണ് ജർമ്മനിയിൽ എത്തിയത്. ഈ സീസണിലെ അഞ്ചാം ഗോളാണ് താരം ഇന്ന് നേടിയത്.