ബാത്ശുവായിയുടെ ഇരട്ടഗോൾ, ഡോർട്ട്മുണ്ടിന് തകർപ്പൻ ജയം

മിച്ചി ബാത്ശുവായിയുടെ അവസാന നിമിഷ ഗോളിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് തകർപ്പൻ ജയം. ബുണ്ടസ് ലീഗയിൽ ആവേശോജ്വലമായ മത്സരത്തിനൊടുവിൽ ഫ്രാങ്ക്ഫർട്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഡോർട്ട്മുണ്ട് പരാജയപ്പെടുത്തി. മിച്ചി ബാത്ശുവായിയുടെ ഇരട്ട ഗോളുകളാണ് ഡോർട്ട്മുണ്ടിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. അവസാന അഞ്ചു മിനുട്ടിൽ നിർണായകമായ രണ്ടു ഗോളുകൾ പിറന്ന മത്സരത്തിൽ വിജയിക്കാനായത് ഡോർട്ട്മുണ്ടിന് ആശ്വാസമാകും. ഫ്രാങ്ക് ഫെർട്ടിന് വേണ്ടി ലുക്കാ ജോവിക്കും ഡാനി ബ്ലൂമും ഗോളടിച്ചു.

പീറ്റർ സ്റ്റോജർ കോച്ച് ആയതിനു ശേഷം ഇത് പതിനൊന്നാം ജയമാണ് ഡോർട്ട്മുണ്ടിന്. മിച്ചി ബാത്ശുവായി ഡോർട്ട്മുണ്ടിൽ എത്തിയതിനു ശേഷം സ്റ്റാർട്ട് ചെയ്യാത്ത ആദ്യ മത്സരമായിരുന്നു ഇന്നത്തേത്. തിരിച്ചെത്തിയ യുവതാരം ക്രിസ്റ്റിൻ പുളിസിക്കിന്റെ മാർകോ റൂയിസിനായുള്ള പാസ് മാർക്കോ റസിന്റെ ഓൺ ഗോളിലൂടെ ഡോർട്ട്മുണ്ട് ലീഡുനേടി.

എന്നാൽ എഴുപത്തിയഞ്ചാം മിനുട്ടിൽ ലുക്കാ ജോവിക്കിലൂടെ ഈഗിൾസ് സമനില നേടി. രണ്ടു മിനുട്ടിനുള്ളിൽ പകരക്കാരനായിറങ്ങിയ ബാത്ശുവായി ലീഡ് വീണ്ടും ഉയർത്തി. എന്നാൽ കളി അവസാനത്തോട് അടുത്തപ്പോൾ ഡാനി ബ്ലൂമും ഗോളടിച്ചു. അവസാന നിമിഷം ഡോർട്ട്മുണ്ടിനെ രക്ഷിക്കാൻ ബാറ്റ്മാൻ തന്നെ വേണ്ടി വന്നു. മിച്ചി ബാത്ശുവായിയുടെ ഗോളിൽ വിലപ്പെട്ട മൂന്നു പോയന്റുകൾ ഡോർട്ട്മുണ്ട് സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial