ഫ്രാങ്ക്ഫർട്ടിനെ തകർത്ത് ഓഗ്സ്ബർഗ്

- Advertisement -

ബുണ്ടസ് ലീഗയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഫ്രാങ്ക്ഫർട്ടിനെ ഓഗ്സ്ബർഗ് പരാജയപ്പെടുത്തി. ബുണ്ടസ് ലീഗയിൽ രണ്ടാം സ്ഥാനത്തെത്താനുള്ള സുവർണാവസരമാണ് ഫ്രാങ്ക്ഫർട്ട് നഷ്ടപ്പെടുത്തിയത്. 33 പോയന്റ് ഉണ്ടായിരുന്ന ഈഗിൾസിന് ഇന്നത്തെ മത്സരം ജയിച്ചിരുന്നെങ്കിൽ 36 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്താമായിരുന്നു. നിലവിൽ 35 പോയിന്റുമായി ബയേർ ലെവർകൂസൻ ആണ് രണ്ടാം സ്ഥാനത്ത്. ഓഗ്സ്ബർഗിന് വേണ്ടി കൂ,ഗ്രിഗോറിഷ്,റിച്ചാർ എന്നിവരാണ് ഗോളടിച്ചത്.

ഈ സീസണിൽ മികച്ച എവേ റെക്കോർഡുമായി കുതിക്കുന്ന ഈഗിൾസ് വിജയം നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ WWK അരീനയിൽ കാര്യങ്ങൾ മറിച്ചായിരുന്നു. പത്തോൻപതാം മിനുട്ടിൽ ജാ ചോയൽ കൂ ആദ്യ ഗോൾ അടിച്ചു. ഓഗ്‌സിന്‌ വേണ്ടിയുള്ള കൂവിന്റെ രണ്ടാം ഗോൾ ആയിരുന്നു. രണ്ടാം പകുതിയിലാണ് ഗ്രിഗോറിഷ്,റിച്ചാർ എന്നിവരുടെ ഗോളുകൾ പിറക്കുന്നത്. ഈ വിജയത്തോടു കൂടി ഓഗ്സ്ബർഗ് ഏഴാം സ്ഥാനത്തേക്കെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement