ഓഗ്സ്ബർഗിനെ അട്ടിമറിച്ച് വെർഡർ ബ്രെമൻ

ബുണ്ടസ് ലീഗയിൽ ഓഗ്സ്ബർഗിനെ വെർഡർ ബ്രെമൻ അട്ടിമറിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വെർഡർ ബ്രെമന്റെ വിജയം. ഇഷാക് ബെൽഫോഡിൽ ഇരട്ട ഗോളുകളും മാക്സ് ക്രൂസും വെർഡറിന് വേണ്ടി സ്‌കോർ ചെയ്തു. ഓഗ്സ്ബർഗിന്റെ ആശ്വാസ ഗോൾ നേടിയത് റാനി ഖെദീരയാണ്. 27 മത്സരങ്ങളിൽ 33 പോയന്റുമായി 12 ആം സ്ഥാനത്തേക്ക് വെഡർ ബ്രെമൻ ഉയർന്നു.

കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്നും 13 പോയന്റുകൾ നേടിയ വെഡർ ബ്രെമൻ റെലിഗെഷൻ സോണിൽ നിന്നും നിലവിൽ രക്ഷപെട്ടിരിക്കുകയാണ്. സീസൺ അവസാനത്തോട് അടുത്തുകൊണ്ടിരിക്കുമ്പോൾ ഓഗ്സ്ബർഗിന് കാലിടറുകയാണ്. നാലാം മിനുട്ടിലാണ് പോസ്റ്റിന്റെ കോർണറിലേക്ക് കട്ട് ഇൻ ചെയ്യുന്നത്. എന്നാൽ പിന്നീട് മത്സരത്തിലേക്ക് തിരിച്ച് വരാൻ ഓഗ്സ്ബർഗ് ശ്രമിച്ചെങ്കിലും പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത ബെൽഫോഡിൽ വീണ്ടും ഗോളടിച്ചു. തകർപ്പൻ ഹെഡ്ഡറിലൂടെ റാനി ഖെദീര ഗോൾ മടക്കിയെങ്കിലും മാക്സ് ക്രൂസിലൂടെ വെർഡർ വിജയം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial