
ജർമ്മൻ കപ്പ് ചാമ്പ്യന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ട് തങ്ങളുടെ സൂപ്പർ സ്ട്രൈക്കെർ പിയറി-എമെറിക്ക് ഒബമയാങ്ങിനെ സസ്പെൻഡ് ചെയ്തു. ഇന്റർനാഷണൽ ബ്രെക്കിനു ശേഷം നാളെയാണ് ഡോർട്ട്മുണ്ട് കളത്തിൽ ഇറങ്ങുക. കഴിഞ്ഞ സീസണിൽ ബുണ്ടസ് ലീഗയിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരൻ ഇല്ലാതെയാണ് ഡോർട്ട്മുണ്ട് കളത്തിൽ ഇറങ്ങുക. ഇതാദ്യമായല്ല ഒബമയാങ്ങ് ഡിസിപ്ലിനറി ആക്ഷന്റെ ഭാഗമായി സസ്പെൻഷനിലാകുന്നത്. കഴിഞ്ഞ സീസണിലും ഒബമയാങ്ങ് നവമ്പറിൽ സ്പെൻഷനിലായിരുന്നു.
സ്റ്റട്ട്ഗാട്ടിനെതിരെയാണ് ഡോർട്ട്മുണ്ടിന്റെ അടുത്ത മത്സരം. മികച്ച തുടക്കമായിരുന്നു ഡോർട്ട്മുണ്ടിന് ഈ സീസണിൽ ലഭിച്ചതെങ്കിലും പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. കഴിഞ്ഞ ഏഴു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഡോർട്ട്മുണ്ടിന് ജയിക്കാൻ സാധിച്ചത്. ഒബമയാങ്ങ് തന്റെ മുൻ സഹതാരവും ബാഴ്സലോണയുടെ താരവുമായ ഒസ്മാൻ ഡെംബലയെ സന്ദർശിച്ചത് ട്രാൻസ്ഫർ റൂമറുകൾക്ക് വഴി തുറന്നിട്ടുണ്ട്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലും ഒബമയാങ്ങ് ഡോർട്ട്മുണ്ട് വിടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഡോർട്ട്മുണ്ടിൽ തുടർന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial