ഒബ്മയാങ്ങിന്റെ റെക്കോർഡ് മറികടന്ന് ചരിത്രമെഴുതി ലെവൻഡോസ്കി

- Advertisement -

ബുണ്ടസ് ലീഗയിൽ ചരിത്രമെഴുതി പോളിഷ് സൂപ്പർ സ്റ്റാർ റോബർട്ട് ലെവൻഡോസ്കി. ഒരു സീസണിൽ ഏറ്റവും അധികം ഗോളടിക്കുന്ന നോൺ ജർമ്മൻ താരമെന്ന റെക്കോർഡാണ് ലെവൻഡോസ്കി സ്വന്തം പേരിലാക്കിയത്. മുൻ ബൊറുസിയ ഡോർട്ട്മുണ്ട് താരം പിയറി എമെറിക് ഒബ്മയാങ്ങിന്റെ റെക്കോർഡ് ആണ് ലെവൻഡോസ്കി മറികടന്നത്. ഇന്ന് ഫ്രെയ്ബർഗിനെതിരെ നേടിയ ഇരട്ട ഗോളുകൾ ഉൾപ്പെടെ ബുണ്ടസ് ലീഗയിൽ 33 ഗോളുകളാണ് ലെവൻഡോസ്കി അടിച്ച് കൂട്ടിയത്.

ഒരു സീസണിൽ 32ൽ അധികം ഗോളുകൾ നേടിയ ഡെയ്റ്റർ മുള്ളർ, ജെറാഡ് മുള്ളർ എന്നിവരുടെ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് ഇപ്പോൾ ലെവൻഡോസ്കി. ബുണ്ടസ് ലീഗയിലെ ജർമ്മൻ റെക്കോർഡ് സ്വന്തം പേരിലാക്കാൻ ഒരു അവസരമാണ് ലെവൻഡോസ്കിക്ക് ഒരുങ്ങിയിരിക്കുന്നത്. ഈ സീസണിൽ 96 ഗോളുകളാണ് ബയേൺ ജർമ്മനിയിൽ അടിച്ച് കൂട്ടിയിരിക്കുന്നത്. പരിശീലകൻ ഹാൻസി ഫ്ലികിന് കീഴിൽ ഒരൊറ്റ പരാജയം മാത്രമറിഞ്ഞ ബയേൺ കീരീടം നേടിക്കഴിഞ്ഞു. കഴിഞ്ഞ 19 മത്സരങ്ങളായി അപരാജിത കുതിപ്പാണ് ബയേൺ നടത്തുന്നത്.

Advertisement