ആന്റണി ഉജ ചൈനീസ് സൂപ്പർ ലീഗ് വിട്ട് ബുണ്ടസ് ലീഗയിൽ തിരിച്ചെത്തി

- Advertisement -

ബുണ്ടസ് ലീഗ്‌ ടീമായ മെയിൻസ് മുൻ താരം ആന്റണി ഉജയെ ടീമിൽ തിരികെ എത്തിച്ചു. നിലവിൽ ലീഗയിൽ 15 ആം സ്ഥാനത്തുള്ള മെയിൻസ് പുതുവർഷത്തിൽ തിരികെ ഇത്തരം എന്ന പ്രതീക്ഷയോടെയാണ് നൈജീരിയൻ താരത്തിനെ ടീമിൽ എത്തിച്ചത്. 17 മത്സരങ്ങളിൽ 17 പോയിന്റുള്ള മെയിൻസിനു നാല് വിജയം മാത്രമാണ് ഇതുവരെ നേടാനായത്. 27 കാരനായ ആന്റണി ഉജ 2020 സീസൺ വരെയുള്ള കോൺട്രാക്ട് ആണ് മെയിൻസിനോട് ഒപ്പിട്ടത്. 2011-2013 വരെ മെയിൻസിൽ ഉജ കളിച്ചിരുന്നു.

ചൈനീസ് ലീഗിൽ നിന്നാണ് ബുണ്ടസ് ലീഗയിലേക്ക് ആന്റണി ഉജ തിരിച്ചെത്തുന്നത്. ചൈനീസ് സൂപ്പർ ലീഗ് ടീമായ ലിയനിങ് എഫ്സിയുടെ താരമായിരുന്നു ഉജ.നൈജീരിയൻ നാഷണൽ ടീമിന് വേണ്ടി ഏഴു തവണ ബൂട്ടണിഞ്ഞിട്ടുണ്ട് ഉജ. മെയിൻസിൽ നിന്നും ലോണിൽ കൊളോണിൽ എത്തിയ ഉജ തകർപ്പൻ പ്രകടനമാണ് അവിടെ കാഴ്ച വെച്ചത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം അദ്ദേഹം കൊളോണിൽ വെച്ച് പുറത്തെടുത്തു. ബുണ്ടസ് ലീഗയുടെ താഴെത്തട്ടിൽ പൊരുതുന്ന മെയിൻസിനു ഉജയുടെ വരവ് ആശ്വാസകരമാവും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement