ആൻഡ്രിസ് ജോങ്കർ വോൾഫ്സ് ബെർഗിന്റെ പുതിയ കോച്ച്

- Advertisement -

ബുണ്ടസ് ലീഗയിൽ നിലവിൽ പതിനാലാം സ്ഥാനത്തുള്ള വോൾഫ്സ് ബെർഗിന്റെ കോച്ച് ആയി ആൻഡ്രിസ് ജോങ്കർ നിയമിതനായി. കഴിഞ്ഞ വെള്ളിയാഴ്ച വേർഡർ ബ്രെമനോട് പരാജയമറിഞ്ഞ വോൾഫ്സ് ബെർഗ് ഫ്രെഞ്ച്കാരനായ കോച്ച് വലേറിയൻ ഇസ്മയിലിനെ നീക്കി.നിലവിൽ രണ്ട് പോയന്റുമായി റെലെഗേഷൻ സോണിന്റെ മുകളിലാണു വോൾഫ്സിന്റെ സ്ഥാനം. ഇനി 12 മാച്ചുകൾ വോക്സ്വാഗണിന്റെ വിഎഫെൽ വോൾഫ്സ്ബെർഗിനു ബുണ്ടസ് ലീഗയിൽ ബാക്കിയുണ്ട്.41 കാരനായ ഇസ്മയിൽ 2010നു ശേഷമുള്ള വോൾഫ്സിന്റെ എട്ടാമത്തെ കോച്ച് ആയിരുന്നു.കോച്ചിനെ വോൾഫ്സ് മാറ്റുമെന്ന് മുൻപേ സൂചനയുണ്ടായിരുന്നു. പക്ഷേ ഫ്രെയ് ബെർഗിനോടും ഗ്ലാഡ്ബാക്കിനോടും നേടിയ വിജയങ്ങൾ ഇസ്മയിലിനു അനുകൂലമായി.

ഡച്ചുകാരനായ ആൻഡ്രിസ് ജോങ്കർ ലൂയിസ് വാൻ ഗാലിന്റെ അസിസ്റ്റന്റ് ആയി ബയേൺ മ്യൂണിക്കിലും ബാർസലോണയിലും പ്രവർത്തിച്ചിരുന്നു.2009തിലെ ബുണ്ടസ് ലീഗ് ചാമ്പ്യന്മാർക്ക് ആൻഡ്രിസ് ജോങ്കർ സുപരിചിതനാണു.2012/13 സീസണിൽ അസിസ്റ്റന്റ് ആയി വോൾഫ് ബെർഗിൽ പ്രവർത്തിച്ചിരുന്നു ജോങ്കർ.വാൻ ഗാലിനെ ബയേൺ പിരിച്ചു വിട്ടതിനു ശേഷം നാലു വിജയങ്ങളും ഒരു ഡ്രോയും എന്ന റെക്കോർഡ് നേട്ടവുമായാണു താൽകാലിക കോച്ചായി പ്രവർത്തിച്ച ജോങ്കർ ബയേൺ വിട്ടത്.ഇനി വരുന്ന മത്സരങ്ങളിൽ ജോങ്കറിന്റെ തന്ത്രങ്ങൾ വോൾഫ്സിന്റെ തിരിച്ചുവരവിനു കളമൊരുക്കുമെന്ന് പ്രത്യാശിക്കാം.

Advertisement