ആയിരത്തിന്റെ നിറവിൽ ആൻസലോട്ടി, കരുത്തോടെ കുതിക്കുന്ന ബയേൺ മ്യൂണിക്ക്.

- Advertisement -

ബുണ്ടസ് ലീഗയിൽ ഇന്ന് നടക്കുന്ന ബയേൺ മ്യൂണിക്കും ഹാംബെർഗ് എഫ് സിയും ഏറ്റുമുട്ടുമ്പോൾ ബയേണിന്റെ കോച്ച് കാർലോ ആൻസലോട്ടി ചരിത്രമെഴുതും. തന്റെ കരിയറിലെ 1000മത്തെ മാച്ചാണു 57കാരനായ ആൻസലോട്ടി അലിയൻസ് അറീനയിൽ മാനേജ് ചെയ്യുവാൻ പോകുന്നത്. 1959 നു നോർത്തേൺ ഇറ്റലിയിലെ റെജിയൊളൊയിലാണു ആൻസലോട്ടി ജനിക്കുന്നത്.ഒരു ഫുട്ബോളറായി സീരീ A യിലും നാഷ്ണൽ ടീമിലും തിളങ്ങിയ ആൻസലോട്ടിയുടെ കോച്ചിങ് കരിയർ സ്വപ്നതുല്യമാണു. ചാമ്പ്യൻസ് ലീഗിൽ മൂന്ന് കിരീടങ്ങൾ ഉള്ള ഒരേ ഒരു കോച്ച് കാർലോ ആൻസലോട്ടിയാണു.

ഇതുവരെ അദ്ദേഹം കോച്ചായി ഇരുന്ന എല്ലാ രാജ്യത്തിലേയും ലീഗിൽ അദ്ദേഹത്തിന്റെ ടീമുകൾക്ക് കിരീടമുണ്ട്.

കഴിഞ്ഞ 999 മത്സരങ്ങളിൽ 590 വിജയങ്ങൾ അദ്ദേഹം നേടിക്കൊടുത്തു. കാർസലോട്ടിയോടൊപ്പം തുടർച്ചയായ അഞ്ചാമത്തെ കിരീടത്തിലേക്കാണു ബയേണിന്റെ കുതിപ്പ്. ഹാംബെർഗ് എഫ്സിയെ ബുണ്ടസ് ലീഗയിൽ ഏറ്റവുമധികം തവണ പരാജയപ്പെടുത്തിയിരിക്കുന്നത് നിലവിലുള്ള ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ആണു്. പരിക്കിന്റെ പിടിയിൽ ആയിരുന്ന ഡിഫെൻഡർ ജെറോമും വിങർ റിബെറിയും ബവേറിയൻ സക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട്.നിലവിൽ പതിനഞ്ചാം സ്ഥാനത്തുള്ള മാർക്കസ് ഗിസ്ടൊലിന്റെ ഹാംബെർഗ് തുടർച്ചയായ മൂന്ന് വിജയങ്ങളുമായാണെത്തുന്നത്.

ബുണ്ടസ് ലീഗയിൽ നാളെ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഡോർട്ട്മുണ്ട് ഫ്രെയ് ബെർഗുമായും രണ്ടാം സ്ഥാനത്തുള്ള ലെപ്സിഗ് എഫ് സി കൊളോനുമായും ഏറ്റുമുട്ടും.

Advertisement