ബയേൺ കോച്ച് ആൻസലോട്ടിക്കെതിരെ ശിക്ഷാ നടപടികൾ ഉണ്ടാവില്ല

- Advertisement -

ബയേൺ മ്യൂണിക്കിന്റെ കോച്ച് കാർലോ ആൻസലോട്ടിക്കെതിരെ ശിക്ഷാ നടപടികൾ ഉണ്ടാവില്ലെന്ന് ജെർമ്മൻ ഫുട്ബോൾ അസോസിയേഷന്റെ ഡിസിപ്ലിനറി കമ്മറ്റി അറിയിച്ചു. ഹെർത്ത ബെർലിനുമായുള്ള മത്സരത്തിനു ശേഷം ഹെർത്ത ഫാൻസിനു നേരെ അശ്ലീല ആഗ്യം കാണിച്ച ബയേണിന്റെ ഇറ്റാലിയൻ കോച്ച് ആൻസലോട്ടിയുടെ ചെയ്തി ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. ഇതേ തുടർന്ന് തെറ്റ് സമ്മതിച്ച ആൻസലോട്ടി അയ്യായിരം യൂറൊ ജെർമ്മൻ ഫുട്ബോൾ അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾ നൽകും എന്നും അറിയിച്ചിരുന്നു.

മാച്ചിനു ശേഷം ബെർത്ത ഫാൻസുമായി ആൻസലോട്ടി വാഗ്വാദത്തിൽ ഏർപ്പെടുകയും ഇതേ തുടർന്നുള്ള വികാരപരമായ പ്രതികരണമായി ഇതിനെ കണക്കാക്കിയാൽ മതിയെന്നുമാണു ബയേൺ മാനേജ്മെന്റ് ഈ വിഷയത്തിൽ പ്രതികരിച്ചത്. 2016 മുതലാണു പഴയ‌‌ മിലാൻ മിഡ്ഫീൽഡർ ആയ ‘കാർസലോട്ടി’ എന്നറിയപ്പെടുന്ന കാർലോ ആൻസലോട്ടി ബയേൺ മ്യൂണിക്കിന്റെ മാനേജർ സ്ഥാനം ഏറ്റെടുക്കുന്നത്.

Advertisement