8 ഗോൾ ത്രില്ലറിൽ ബയേർ ലെവർകൂസന് സമനില

- Advertisement -

ബുണ്ടസ് ലീഗയിലെ എട്ട് ഗോൾ ത്രില്ലറിൽ ബയേർ ലെവർകുസൻ-ഹാന്നോവർ മത്സരം സമനിലയിൽ പിരിഞ്ഞു. HDI അറീനയിൽ നാല് ഗോളുകൾ വീതം അടിച്ചാണ് ഇരു ടീമുകളും പിരിഞ്ഞത്. ഈ സമനിലയിലൂടെ ബുണ്ടസ് ലീഗയിലെ അപരാജിതമായ 12 മത്സരങ്ങൾ എന്ന റെക്കോഡ് ഇട്ടാണ് 2017 ലെ ബയേർ ലെവർകൂസൻ മത്സരങ്ങൾ അവസാനിപ്പിക്കുന്നത്. ഈ സീസണിലെ ഏറ്റവും ത്രില്ലിങ്ങായ മത്സരങ്ങളിൽ ഒന്നാണ് ബുണ്ടസ് ലീഗ ആരാധകർക്കായി ലഭിച്ചത്. ലിയോൺ ബെയ്‌ലിയുടെ തകർപ്പൻ പ്രകടനത്തിനും ഇരട്ട ഗോളുകൾക്കും ലെവർകൂസനെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചിട്ടില്ല ലെവർ കൂസൻ ഇത് രണ്ടാം തവണയാണ് ആദ്യ പതിനൊന്നാം മിനുട്ടിൽ സ്‌കോർ ചെയ്യുന്നത്.

പതിനൊന്നാം മിനുട്ടിൽ അതിമനോഹരമായ വോളി – ജൂലിയൻ ബ്രാൻഡിലൂടെ ബയേർ ലെവർകൂസൻ ആദ്യ ഗോൾ നേടി. അടുത്ത മിനുട്ടിൽ തന്നെ ബെബോയുടെ ഡൈവിംഗ് ഹെഡ്ഡറിലൂടെ ഹാന്നോവർ ഗോൾ മടക്കി. എന്നാൽ അധികം വൈകാതെ ഫുൾക്രൂഗിന്റെ പെനാൽറ്റിയിലൂടെ ഹാന്നോവർ ലീഡ് നേടി. നാല് മിനുട്ടിനു ശേഷം മെഹ്‌മദിയിലൂടെ ലെവർ കൂസൻ സമനില നേടി. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ക്ലൗസിലൂടെ ഹാന്നോവർ ലീഡ് നേടി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ലിയോൺ ബെയ്‌ലിയിലൂടെ മത്സരത്തിലേക്ക് ലെവർകൂസൻ തിരികെ വന്നു. 67 ആം മിനുട്ടിൽ ബെയ്‌ലിയുടെ രണ്ടാം ഗോളിലൂടെ ലെവർകൂസൻ ലീഡ് നേടിയെങ്കിലും കളിയവസാനിക്കാൻ ഏഴു മിനുട്ട് ബാക്കി നിൽക്കെ കോർബിലൂടെ ഹാന്നോവർ സമനില പിടിച്ചു. സമനിലയോടു കൂടി ലെവർകൂസൻ പോയന്റ് നിലയിൽ നാലാമതായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement